അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍ക‍ൂൾ പ്രവേശനോത്സവം/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജ‍ൂൺ 3.സ്കൂൾ പ്രവേശനോത്സവം-2024

സ്കൂൾ പ്രവേശനോത്സവം-2024

സംസ്ഥാന തല പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെഎട്ടരയോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.നവാഗതർക്ക് പൂക്കളും മിഠായികളും വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പിടി പ്രസിഡണ്ട് ശ്രീ ബിജു ഇടേനാൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസ് മറ്റ് അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം അവരുടെ രക്ഷിതാക്കളും സ്വീകരണ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.തുടർന്ന് അസംബ്ലി ചേർന്ന് വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും എട്ടാം ക്ലാസിലെ ചാർജുള്ള അധ്യാപകർ പുതിയ വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് വിളിച്ചുകൊണ്ടു പോവുകയും ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ വിനു തോമസ് 'വിദ്യാർഥികൾക്ക് മികച്ചൊരു അധ്യയന വർഷം ആശംസിച്ചു.

ആവേശത്തോടെ വിദ്യാർത്ഥികൾ

കുട്ടികൾ വളരെ ആവേശത്തിലായിരുന്നു.യ‍ു.പി.സ്കൂളിൽ നിന്നും ഹൈസ്കൂളിൽ പ്രവേശനം നേടിയതിന്റെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു വിദ്യാർത്ഥികൾ.ബാൻഡ് മേളത്തോടൊപ്പം നൃത്തംചവിട്ടിയും പ്രവേശന ഗാനത്തോട് ഒപ്പം പാടിയും വിദ്യാർത്ഥികൾ സന്തോഷം പങ്കുവെച്ചു.

പ്രവേശനം ഒരു ഉത്സവം

കുട്ടികൾ വളരെ ആവേശത്തിലായിരുന്നു. ഈ വർഷത്തെ പ്രവേശനം ഒരു ഉത്സവം തന്നെ ആക്കി മാറ്റി അസംപ്ഷൻ ഹൈസ്കൂൾ .വീണ്ടും സംഗമിച്ചതിന്റെ സന്തോഷവും ആവേശവും കുട്ടികളുടെ മുഖത്ത് കാണാമായിരുന്നു.