ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ സൗഭാഗ്യങ്ങൾ തേടി
സൗഭാഗ്യങ്ങൾ തേടി
അമ്മുക്കുട്ടി അവളുടെ വീടിന് മുറ്റത്തുള്ള ചെറിയ പൂന്തോട്ടം നനയ്ക്കുകയാണ്. ആ പൂന്തോട്ടത്തിൽ നിറയെ പലതരത്തിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്നു.അവളുടെ അച്ഛനും അമ്മയും ജോലിക്ക് പോയാല്പിന്നെ അവളുടെ കൂട്ടുകാർ പൂക്കളായിരുന്നു.പിന്നെ അവളുടെ മുത്തശ്ശിയും കൂടെ കൂടുമായിരുന്നു.ഒരു ദിവസം അവൾ മുത്തശ്ശിയോട് ചോദിച്ചു,"എന്താ മുത്തശ്ശി അച്ഛൻ ഇടയ്ക്കിടെ ചെടിക്ക് തളിച്ചുകൊടുക്കുന്നത്..? ".മുത്തശ്ശി പറഞ്ഞു, അത് പൂക്കൾ വാടാതിരിക്കാനും കൊഴിഞ്ഞുപോകാതിരിക്കാനുമുള്ള മരുന്നാണ് അമ്മുക്കുട്ടി..എന്റെ ചെറുപ്പകാലത്ത് ഇത്തരം മരുന്നൊന്നും തളിക്കാറുണ്ടായിരുന്നില്ല. ഏത്രയോ പൂമ്പാറ്റകളും പക്ഷികളും പൂക്കളുടെ തേൻ നുകരാൻ വരുമായിരുന്നു.ഇന്ന് കാടുകളും മരങ്ങളും വെട്ടിത്തെളിച്ച് കെട്ടിടങ്ങൾ പണിതുയർത്തി.അരുവികളും പുഴകളും മനുഷ്യൻ സ്വന്തം ലാഭത്തിനുവേണ്ടി നശിപ്പിച്ചു.പല ജീവജാലങ്ങൾക്കും നാശം സംഭവിച്ചു. ഇന്ന് എവിടെയാണ് ചിത്രശലഭങ്ങളെ കാണാൻ കഴിയുക.പ്രകൃതി പലതരത്തിലും പ്രതികരിച്ചുവെങ്കിലും മനുഷ്യന്റെ അതിമോഹം കാലത്തിന്റെ ഗതി മാറ്റിമറിച്ചു.ഇന്ന് അത് മഹാമാരിയായും നമ്മളെ പിന്തുടർന്നുകൊണ്ടിരിക്കുന്നു.ഒരു മാറാവ്യാധിയായി.. മുത്തശ്ശി തന്റെ ബാല്യകാലസ്മരണകൾ പങ്കിടുമ്പോൾ അമ്മുക്കുട്ടി അത് കേട്ടുകൊണ്ടേയിരുന്നു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ