ലഹരി വിരുദ്ധ ക്ലബ്

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

സ്‍ക‍ൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം സ്കൂളിൽ തയ്യാറാക്കിയ ക്യാൻവാസിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി കൈയ്യൊപ്പ് രേഖപ്പെടുത്തി.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശ പോസ്റ്ററുകളുടെ പ്രകാശനം നടത്തി.സ്കൂളിലെ കുട്ടികൾ ലഹരിവിരുദ്ധ പാർലമെന്റ് കൂടുകയും ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.ഈ പരിപാടികളിൽ സ്കൂളിലെ പ്രധാന അധ്യാപകൻ,പി.ടി.എ പ്രസിഡന്റ്,എസ്.എം.സി ചെയർമാൻ,രക്ഷിതാക്കൾ,പി.ടി.എ,എസ്.എം.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഗാന്ധിദർശൻ ക്ലബ്

സ്കൂളിൽ ഈ വർഷത്തെ ഗാന്ധിദർശൻ ക്ലബിന്റെ പ്രവർത്തനോത്ഘാടനം ശ്രീ.എം.എം.ഉമ്മർ,ഗാന്ധി പീസ് ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി&ഗാന്ധിദർശൻ കോ‍‍‍ഡിനേറ്റർ 13/08/2024-ന് നിർവഹിച്ചു.സ്കൂളിന്റെ പ്രധാന അധ്യാപകൻ അധ്യക്ഷനായ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്,ഗാന്ധി‍ദർശൻ ക്ലബ് കൺവീനർ എന്നിവർ പങ്കെടുത്തു.