പ്രമാണം:Environment day celebration 2023.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(2,048 × 972 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 416 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കട്ടച്ചിറ സ്കൂളിൽ പരിസ്ഥിതിദിന മൈക്രോഗ്രീൻ പോഷക ആഹാരവും ജലസംരക്ഷണ പ്രൊജക്റ്റും. കട്ടച്ചിറ ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ വേറിട്ട രീതിയിൽ നടന്നു. മാതൃഭൂമി സീഡ് ക്ലബ്ബും സാമൂഹികശാസ്ത്ര ക്ലബ്ബും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. കറ്റാനം ഭരണിക്കാവ് പഞ്ചായത്തിലെ ജലസ്രോതസുകളുടെ പരിസ്ഥിതി പഠനത്തോടെ ഈ വർഷത്തെ സീഡ് പ്രവർത്തങ്ങൾക്ക് തുടക്കമായി. മൂന്ന് മാസം നീണ്ട് നിൽക്കുന്ന പഠനം രജിസ്റ്റർ രൂപത്തിലാക്കി പഞ്ചായത്തിന് സമർപ്പിക്കും. ജലാശയങ്ങളുടെ നവീകരണത്തിന് ആവശ്യമായ നിർദ്ദേശങ്ങളും വിദ്യാർത്ഥികൾ പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഭരണിക്കാവ് പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ കെ ദീപ "കൈ കുമ്പിൾ ജലം" - പരിപാടിയുടെ ലോഗോ പ്രകാശനം നടത്തി സീഡ് പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിൽ സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങളെ കെ ദീപ പ്രശംസിച്ചു.വിദ്യാർത്ഥികളിൽ നിന്നും ഇത്തരം പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആശംസകൾ അറിയിച്ച പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുരേഷ് പി മാത്യു പറഞ്ഞു. വിദ്യാർത്ഥികൾ പരിപാലിച്ച മൈക്രോഗ്രീൻ തൈകൾ സ്കൂൾ ഹെഡ്മിസ്ട്രെസ് മായ കെ പി പഞ്ചായത്തിന് പരിസ്ഥിതിദിന ഉപഹാരമായി നൽകി.പഞ്ചായത്ത്‌ അംഗങ്ങൾ ആയ അജോയ് കുമാർ, ശൈലജ പി ഹാരിസ് തുടങ്ങിയവർ കുട്ടികളുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു. സ്കൂളിൽ നടന്ന മൈക്രോഗ്രീൻ പ്രദർശനം വിദ്യാർത്ഥികൾക്ക് കൗതുകമായി. ജീവന്റെ ചെറുനാമ്പുകൾ കാണാനും അവ ഏത് ചെറു ധാന്യത്തിൽ നിന്നാണെന്ന് കണ്ടെത്താനും കുട്ടികൾക്കും അധ്യാപകർക്കും ആവേശമായി. ഉച്ചഭക്ഷണത്തോടൊപ്പം പോഷക ആഹാരമായി ഇവയെ കുട്ടികൾക്ക് നൽകി. പി റ്റി എ പ്രസിഡന്റ്‌ ദിലീപ് കുമാർ അധ്യക്ഷനായ പരിപാടി മാനേജർ മായ ശ്രീകുമാർ ഉൽഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രെസ് കെ പി മായ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ശ്രീലത(സോഷ്യൽ സയൻസ് കോർഡിനേറ്റർ)പരിസ്ഥിതി ദിന പ്രതിജ്ഞ നൽകി.സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിറിൾ എസ് മാത്യു,ഗംഗറാം, അനീഷ്‌ അബ്ദുൽ അസീസ്(സീഡ് കോർഡിനേറ്റർ),ഹലികുമാർ, ഷാജി, ശ്രീകുമാർ (പി റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങൾ)പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:43, 26 ജൂൺ 202414:43, 26 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം2,048 × 972 (416 കെ.ബി.)Sitc36060 (സംവാദം | സംഭാവനകൾ)കട്ടച്ചിറ സ്കൂളിൽ പരിസ്ഥിതിദിന മൈക്രോഗ്രീൻ പോഷക ആഹാരവും ജലസംരക്ഷണ പ്രൊജക്റ്റും. കട്ടച്ചിറ ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ വേറിട്ട രീതിയിൽ നടന്നു. മാതൃഭൂമി സീഡ് ക്ലബ്ബും സാമൂഹികശാസ്ത്ര ക്ലബ്ബും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. കറ്റാനം ഭരണിക്കാവ് പഞ്ചായത്തിലെ ജലസ്രോതസുകളുടെ പരിസ്ഥിതി പഠനത്തോടെ ഈ വർഷത്തെ സീഡ് പ്രവർത്തങ്ങൾക്ക് തുടക്കമായി. മൂന്ന് മാസം നീണ്ട് നിൽക്കുന്ന പഠനം രജിസ്റ്റർ രൂപത്തിലാക്കി പഞ്ചായത്തിന് സമർപ്പിക്കും. ജലാശയങ്ങളുടെ നവ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Environment_day_celebration_2023.jpg&oldid=2506254" എന്ന താളിൽനിന്ന് ശേഖരിച്ചത്