2024-27 വർഷത്തേക്കുള്ള ബാച്ചിന്റെ അഭിരുചി പരീക്ഷ 2024 ജൂൺ 16 ന് നടന്നു.76 വിദ്യാർത്ഥികൾ പരീക്ഷക്ക് അപേക്ഷ നല്കിയതിൽ 70 പേർ ഹാജരായി.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജോഷി കെ ഡി ,ജെസ്സി പി സി എന്നിവർ പരീക്ഷക്ക് നേത്രത്വം നൽകി.

ലിററിൽ കൈററ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾക്ക് പ്രിലിമിനറി ക്യാമ്പോടെ തുടക്കം കുറിച്ചു. 2024 ആഗസ്ത് 16 ന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ ആയിരുന്നു ക്യാമ്പ് നടത്തപ്പെട്ടത്. കൈറ്റ് വയനാട് മാസ്റ്റർ ട്രയിനെർ ആയ ശ്രീമതി പ്രിയ ഈ വി ക്യാമ്പിന് നേതൃത്വം നൽകി. കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും മുന്നേറിയ ക്ലാസ്സ്‌ കുട്ടികൾക്ക് ആസ്വാദ്യകരമായിരുന്നു.ഐ ടി സാദ്ധ്യതകൾ,ഗെയിംസ്, കാർട്ടൂൺ, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലേക്ക് വെളിച്ചം വീശുന്ന ക്ലാസുകൾ കുട്ടികൾക്ക് വളരെ പ്രയോജനം ആയിരുന്നു.

സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി എം ജെ ക്യാമ്പ് ഉൽഘാടനം ചെയ്തു. ഐ ടി എന്ന വലിയ ലോകത്തിൽ മുന്നേറുന്ന മിടുക്കരായ കുട്ടികൾ ആയി എല്ലാവരും വളരട്ടെ എന്ന് ടീച്ചർ ആശംസിച്ചു.

വൈകുന്നേരം 3.30 മുതൽ 4.30 വരെ രക്ഷിതാക്കളുടെ മീറ്റിംഗ് ചേർന്നു. ലിറ്റിൽ കൈറ്റ്സ് പ്രസ്ഥാനത്തെ ക്കുറിച്ച് വളരെ വിശദമായി പ്രിയ ടീച്ചർ വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ സർവ പിന്തുണയും നൽകി.