ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/മധുരം മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃഭൂമി ദിനപത്രം സ്കൂളുകളിലേക്കായി നടത്തിവരുന്ന മധുരം മലയാളം പദ്ധതിയുടെ ഭാഗമായ ദിനപത്ര വിതരണോദ്ഘാടനം ജൂൺ പതിമൂന്നാം തീയതി വ്യാഴാ‍ഴ്ച രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി.ഉദ്ഘാടനകർമ്മം നിർവഹിച്ചത് എസ്ഡിപിവൈ യോഗം ദേവസ്വം മാനേജർ കെ ആർ മോഹനനാണ്.സ്കൂൾ ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി അദ്ധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ അധ്യാപകരായ ടി വി ഷാരിമോൾ,കെ ആർ ലീന,യോഗം ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.പത്രം സ്പോൺസർ ചെയ്യുന്നത് പള്ളുരുത്തിയിലെ പ്രമുഖ വ്യവസായിയായ ഇ എൻ ഉണ്ണിക്കൃഷ്ണൻ ആണ്.

മാതൃഭൂമി ദിനപത്ര വിതരണോദ്ഘാടനം