ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2022-25/റൂട്ടീൻ ക്ലാസ്
റൂട്ടീൻ ക്ലാസ്
ബുധനാഴ്ച വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ സമയമാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകാറുള്ളത്
ഫെബ്രുവരി 27 2023 - ഹൈടെക്ക് ഉപകരണ പരിപാലനം
പുതിയ ലിറ്റിൽ കൈറ്റ്‍സിന്റെ ആദ്യ പരിശീലനം ഹൈടെക്ക് ഉപകരണ പരിപാലനത്തെ കുറിച്ചായിരുന്നു. സ്കൂളുകൾ ഹൈടെക് ആയതിനനുസരിച്ച് അവിടെയുള്ള ഉപകരണങ്ങൾ പരിപാലിക്കൽ പ്രധാനപ്പെട്ട കാര്യമായിരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിപാലന ചുമതല നൽകുന്നതിന് മുന്നോടിയായി അവർക്ക് ഉപകരണങ്ങൾ എങ്ങനെ പരിപാലിക്കാം എന്ന് പരിശീലിപ്പിക്കുവാൻ വേണ്ടിയാണ് ആ്യത്തെ ക്ലാസ്. പ്രൊജക്റ്റർ എങ്ങനെ പ്രവർത്തിക്കാം, അതിൽ കാണപ്പെടുന്ന വിവിധ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ഇവിടെ പരിശീലിച്ചു. കുട്ടികൾ പ്രായോഗിക പരിശീലനത്തിലൂടെ ഒന്നാം ക്ലാസ് പൂർത്തിയാക്കി.