ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 23051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23051 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിഷിദ പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സബീന ടി എസ് |
| അവസാനം തിരുത്തിയത് | |
| 24-11-2025 | Sreedevikarupadanna |
| അംഗങ്ങൾ - യൂണിറ്റ് 1 | ||
|---|---|---|
| Sl NO | AD.NO | NAME |
| 1 | 17901 | ABDUL NAFIH PM |
| 2 | 17610 | ABID AA |
| 3 | 17553 | ADHIL CS |
| 4 | 17559 | ADNAN KH |
| 5 | 17970 | AMEEN RAZOOL |
| 6 | 17562 | ASLIHA MARIYAM VM |
| 7 | 17564 | FATHIMA FIDHA PA |
| 8 | 18040 | FATHIMA RUFAIDA PS |
| 9 | 17595 | HABIS VH |
| 10 | 17512 | HAFNAN VH |
| 11 | 17509 | MARJANA KA |
| 12 | 17574 | MOHAMMED YASEEN KM |
| 13 | 17810 | MUHAMMED HUSSAN BASARI AA |
| 14 | 17793 | MUHAMMED SIDAN KS |
| 15 | 17576 | NAJIYA VS |
| 16 | 17987 | NEERAJ KS |
| 17 | 17581 | MUHAMMED AFNAS PA |
| 18 | 17967 | RIZWAN R |
| 19 | 17597 | SALEEHA PARVEEN TR |
| 20 | 17584 | SAMEEHA MS |
പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 25/07/2024 പത്ത് മണിക്ക് ഹൈസ്കൂൾ ഐടി ലാബിൽ വച്ച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച്.എം ശ്രീമതി റംല ടീച്ചർ നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീമതി ഹസിൻ ടീച്ചറായിരുന്നു ക്യാമ്പ് നയിച്ചത്. Scratch programming, Animation Robotics എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. ക്വിസ് പ്രോഗ്രാമും നടത്തി. ഇരുപത് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ അവസാനം രക്ഷിതാക്കൾക്കായി ബോധവല്ക്കരണ ക്ലാസും നടത്തി. ക്യാമ്പിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ നിഷിദ പി.കെ, സബീന ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
യൂണിഫോം വിതരണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്കുള്ള യൂണിഫോം 29/08/2024 ന് പ്രധാന അദ്ധ്യാപിക ശ്രീമതി റംല ടീച്ചർ നടത്തി. ലിറ്റിൽ കൈറ്റ്സ് ട്രെയിനർമാരായ ശ്രീമതി നിഷിദ ടീച്ചർ, സബീന ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
അവധിക്കാല ക്യാമ്പ്
അവധിക്കാല ക്യാമ്പ് 29/05/2025 ജി എച്ച് എച്ച് എസ് കരൂപ്പടന്ന ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് മാസം 29 ആം തീയതി നടന്നു. രാവിലെ 9 30ന് ഐടി ലാബിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. എം. ഇ. എസ് ഹൈസ്കൂളിലെ കൈറ്റ്സ് മാസ്റ്റർ ആയ ശ്രീ. സ്റ്റാൻലി ജോസഫ് സാറാണ് ക്യാമ്പ് നയിച്ചത്. 19 കുട്ടികളും കരൂപ്പടന്നയിലെ കൈറ്റ് മാസ്റ്റർ ആയ നിഷിദ ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു. റീൽ നിർമ്മാണം,ക്യാമറ ഉപയോഗം,വീഡിയോ എഡിറ്റിംഗ്, പ്രമോ വീഡിയോ നിർമ്മാണം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും മികച്ച നിലവാരം പുലർത്തി. പിടിഎ പ്രസിഡണ്ട്, SRG കൺവീനർ എന്നിവർ ആശംസയും 2024 27 ബാച്ച് ലീഡർ
അസ് ലിഹ മറിയം നന്ദിയും പറഞ്ഞു. നാലുമണിയോടെ കുട്ടികൾക്ക് അസൈമെന്റ് നൽകിക്കൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു

പ്രിലിമിനറി ക്യാമ്പ്
കരൂപ്പടന്ന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2025- 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/ 9 /2025 ന് സ്കൂൾ IT ലാബിൽ വെച്ച് നടന്നു. 20 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി ഹസിൻ ജോയ് , കൈറ്റ് മിസ്ട്രെസ് ശ്രീമതി നിഷിദ പി കെ എന്നിവർ ക്യാമ്പ് നയിച്ചു. കുട്ടികളെ അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചതിനുശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആവിർഭാവം, യൂണിറ്റ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസ് നൽകുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. പ്രോഗ്രാമിങ്,അനിമേഷൻ, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പ്രാഥമിക പരിശീലനം നൽകി. 3 pm ന് 25-28 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് യൂണിറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് അവബോധ ക്ലാസ്സ് നൽകി. 4 pm ന് ക്യാമ്പ് അവസാനിച്ചു.
സോഫ്റ്റ് വെയർ ഫ്രീഡം ഫെസ്റ്റ്
സെപ്റ്റംബർ 20 സോഫ്റ്റ്‌വെയർ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കരൂപ്പടന്ന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 22/ 9/ 2025 തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ എല്ലാ കുട്ടികളും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥിനി അർഫിന, സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രസംഗംഅവതരിപ്പിച്ചു. 26/ 9 /2025 വെള്ളിയാഴ്ച സ്കൂൾ ഐടി ലാബിൽ ഡിജിറ്റൽ പോസ്റ്റർ രചന, റോബോട്ടിക്സ് പ്രവർത്തനങ്ങളുടെ പ്രദർശനം എന്നിവ നടന്നു.
സ്കൂൾതല ക്യാമ്പ് Phase 2
GHSS KARUPADANNA little kites 2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് phase 2, 22/ 10 /2025 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. രാവിലെ 10 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്. 19 കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തത്. സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി റംല ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Programming, animation, Kdenlive editing എന്നീ വിഭാഗങ്ങളിലായിരുന്നു പരിശീലനം.MES HSS P.Vemballur കൈറ്റ് മാസ്റ്റർ ശ്രീ സ്റ്റാൻലി ജോസഫ് Scratch programing പരിശീലനം നൽകി. Animation, kdenlive സെഷനുകൾ GHSS KARUPADANNA kite mistress നിഷിദ ടീച്ചറാണ് കൈകാര്യം ചെയ്തത്. എല്ലാ സെഷനുകളിലും പരിശീലനത്തിന് ശേഷം കുട്ടികൾ ക്ക് തുടപ്രവർത്തനങ്ങളും നൽകി. വൈകീട്ട് 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.
