മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 34046-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34046 |
| യൂണിറ്റ് നമ്പർ | LK/2018/34046 |
| അംഗങ്ങളുടെ എണ്ണം | 4൦ |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | മുഹമദ് റാഫി |
| ഡെപ്യൂട്ടി ലീഡർ | സ്വാതി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിനി വർഗ്ഗീസ് കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലിൻസി തോമസ് |
| അവസാനം തിരുത്തിയത് | |
| 15-11-2025 | 34046SITC |
2024- 27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ അഭിരുചി പരീക്ഷ
2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ ജൂൺ പതിനഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. വിക് റ്റേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുപ്പിച്ചു. കൂടാതെ പരീക്ഷയ്ക്ക് പേര് രജിസ്റ്റർ ചെയ്തിരുന്ന എല്ലാ കുട്ടികൾക്കും ജൂൺ പന്ത്രണ്ടാം തീയതി ബുധനാഴ്ച സ്കൂളിൽ വെച്ച് ഒരു പൊതുവായ ക്ലാസ് നൽകി.ഈ സ്കൂളിൽ നിന്നും 70 കുട്ടികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യുകയും 65 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.40 കുട്ടികൾക്ക് യൂണിറ്റിലേക്ക് പ്രവേശനം ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 6728 | AASHIKMON K S | 8 |
| 2 | 6716 | ABHAY C | 8 |
| 3 | 6617 | ABHINAV KRISHNA | 8 |
| 4 | 6625 | ABHISHEK S | 8 |
| 5 | 6702 | AMRUTHA RAJU | 8 |
| 6 | 6769 | ANAMIKA B | 8 |
| 7 | 6753 | ANAMIKA RATHEESH | 8 |
| 8 | 6672 | ANANTHALEKSHMI G | 8 |
| 9 | 6654 | ANANYA.J | 8 |
| 10 | 6786 | ANUGRAHA ASHOK | 8 |
| 11 | 6630 | ARCHITHA A. | 8 |
| 12 | 6612 | ARYAN P S | 8 |
| 13 | 6733 | ASWIN KRISHNA A | 8 |
| 14 | 6779 | ASWIN KRISHNA D | 8 |
| 15 | 6720 | DEVANANDAN V S | 8 |
| 16 | 6794 | DEVASHREE SURESH | 8 |
| 17 | 6735 | EMMANUEL SAJI | 8 |
| 18 | 6637 | FARZIN FYSAL | 8 |
| 19 | 6772 | FATHIMA SALVA H | 8 |
| 20 | 6644 | FIDHA FATHIMA H | 8 |
| 21 | 6719 | GAUTHAM SANKAR S | 8 |
| 22 | 6729 | GOWRI SANKARA PERUMAL S | 8 |
| 23 | 6613 | HAJARA SUDHEER | 8 |
| 24 | 6734 | HARINARAYANAN S | 8 |
| 25 | 6622 | HARSHAJITH | 8 |
| 26 | 6792 | ISHAAN S RAJ | 8 |
| 27 | 6661 | JIA S SHAJI | 8 |
| 28 | 6690 | KALYANI M PANICKER | 8 |
| 29 | 6621 | LEKSHMI J | 8 |
| 30 | 6692 | LEKSHMIKA REJI | 8 |
| 31 | 6614 | MADHAV SUMESH | 8 |
| 32 | 6766 | MANU MADHAV P M | 8 |
| 33 | 6798 | MUHAMMED RAFI A H | 8 |
| 34 | 6731 | PARDHIVA M S | 8 |
| 35 | 6653 | PRANAV G NAIR | 8 |
| 36 | 6678 | R RAMANUJAN | 8 |
| 37 | 6767 | SREEHARI SELVARAJ | 8 |
| 38 | 6763 | STEFIN SAJI | 8 |
| 39 | 6717 | SWATHI S | 8 |
| 40 | 6675 | TOMIN MATHEW | 8 |
റുട്ടീൻ ക്ലാസുകൾ
2024 - 25 അധ്യായന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള റുട്ടീൻ ക്ലാസുകൾ ജൂലൈ മാസത്തിൽ തന്നെ ആരംഭിച്ചു. എല്ലാ മാസത്തിന്റെയും ഒന്നാമത്തേയും മൂന്നാമത്തെയും ബുധനാഴ്ചകളിൽ എട്ടാം ക്ലാസുകാർക്കും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിൽ ഒമ്പതാം ക്ലാസ് കുട്ടികൾക്കും നാലുമണി മുതൽ 5 മണി വരെ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ നടത്തുന്നു. 2024- 27 ബാച്ചിലെ കുട്ടികൾക്ക് ഹൈടെക് ഉപകരണ സജീകരണം, ഗ്രാഫിക് ഡിസൈനിങ് ,ആനിമേഷൻ ,മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ,ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി 15 ക്ലാസുകൾ എടുത്തു.
2024 - 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
2024 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 2024 ഓഗസ്റ്റ് 9ആം തീയതി വെള്ളിയാഴ്ച നടത്തുകയുണ്ടായി. കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ പ്രദീപ് സാറാണ് ക്യാമ്പ് നയിച്ചത് ഒപ്പം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് മാരായ മിനി വർഗീസ്, ലിൻസി തോമസ്,എന്നിവരും പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലന പരിപാടിയിൽ ആദ്യം ആർ പിയുടെ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ ഒരു സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തിരിച്ചു. തുടർന്നുള്ള സെഷനുകളിൽ നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം, ഹൈടെക് പദ്ധതി മുഖേന സ്കൂളുകളിൽ വന്ന മാറ്റങ്ങൾ, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ, നടത്തിപ്പ് വിശദാംശങ്ങൾ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും,മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുമായി ഹെൽത്തി ഹാബിറ്റ്സ് എന്ന ഗെയിം കളിപ്പിച്ചു. അതിനുശേഷം ഗെയിം ഫയൽ അനുയോജ്യമായ കോഡുകൾ നൽകി കുട്ടികൾ തന്നെ പൂർത്തിയാക്കി. ഉച്ചയ്ക്കുശേഷം അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി അർഡുനോ ഉപയോഗിച്ചുള്ള ചെറിയ പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തി.
എല്ലാ പ്രവർത്തനങ്ങളും ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയതിനാൽ കുട്ടികൾ ആദ്യവസാനം മത്സരബുദ്ധിയോടെ പങ്കെടുത്തു. മൂന്നുമണി മുതൽ 4 മണി വരെ രക്ഷിതാക്കൾക്കുള്ള പ്രത്യേക പരിശീലനം ആയിരുന്നു. സാങ്കേതികവിദ്യയിൽ കുട്ടികളുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്തണമെന്ന അവബോധം രക്ഷിതാക്കളിൽ സൃഷ്ടിക്കുവാൻ ഈ ക്ലാസ് പ്രയോജനപ്പെട്ടു. കുട്ടികളുടെ പ്രതിനിധികൾഫീഡ്ബാക്ക് അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് ലിൻസി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു 4. 30ന് പരിശീലന പരിപാടികൾ അവസാനിച്ചു.
മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം
2024 -27 ബാച്ച്കാർക്കുള്ള മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം 2024 ഡിസംബർ 21 ശനിയാഴ്ച നടത്തി.വാർത്തയെഴുത്ത് ,വാർത്താ ചിത്രീകരണം, ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുക ,ആ ദൃശ്യങ്ങൾ കമ്പ്യൂട്ടറിൽ ചേർക്കുക, kdenliveഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് Audacity ഉപയോഗിച്ച് ഓഡിയോ റെക്കോഡിങ് , തുടർന്ന് ഈ ഫയലുകൾ ഉൾപ്പെടുത്തി വീഡിയോ ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക ,എന്നിവയാണ് ഈ പരിശീലനത്തിലൂടെ കുട്ടികൾ അഭ്യസിച്ചത്. നൂതന സാങ്കേതികവിദ്യയിലെ ഈ പരിശീലനം വളർന്നുവരുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
രക്ഷാകർതൃ സമ്മേളനം
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് 2024 ഓഗസ്റ്റ് 9ആം തീയതി വെള്ളിയാഴ്ച മൂന്നു മണിക്ക് നടത്തുകയുണ്ടായി.. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും, അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങൾ, പാഠ്യപദ്ധതി എന്നിവയെക്കുറിച്ച് കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ പ്രദീപ് സാറാണ് ക്ലാസ് എടുത്തത്. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിന് ഈ മീറ്റിംഗ് ഉപകരിച്ചു.മീറ്റിംഗിൽ 40 കുട്ടികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് ലിൻസി ടീച്ചർ രക്ഷിതാക്കൾക്ക് നന്ദി പ്രകാശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള യൂണിഫോം
രക്ഷിതാക്കളുടെ സഹായത്തോടെ 2024 - 27 ബാച്ചിലെ കുട്ടികൾക്കും യൂണിഫോം നൽകാൻ കഴിഞ്ഞു. ഇപ്പോൾ 8, 9 ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഉണ്ട്.

റോബോട്ടിക് ഫെസ്റ്റ്
മുഹമ്മ മദർ തെരേസ ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് റോബോട്ടിക് ഫെസ്റ്റ് നടത്തി.ആഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിലവിളക്ക് തെളിച്ചുകൊണ്ട് സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യാമ ആന്റണി ഈ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് 2024-25 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വെള്ളാരം കല്ലുകൾ എന്ന ഡിജിറ്റൽ മാഗസിൻ സ്‌കൂൾ അഡ്മിനിട്രേറ്റർ റവ.ഡോ. ഷാജി ജോൺ ഏണേക്കാട്ട് സി.എം.ഐ.പ്രകാശനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവരുടെ മോഡ്യുളിലൂടെ പഠിച്ച കാര്യങ്ങളുടെ നിത്യ ജീവിതത്തിലെ പ്രയോജനങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്.ഈ ഫെസ്റ്റിൽ ഐ.ഒ.റ്റി. സംവിധാനമായ റിമോട്ട് കൺട്രോൾ ലൈറ്റ് ഹൗസ്, ഡാൻസിംഗ് എൽ.ഇ.ഡി., ഫയർ അലാം, ഗ്യാസ് സെൻസർ, ഐ.ആർ. സെൻസർ, മോഷൻ സെൻസർ ലൈറ്റ്, ആട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, ആട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ടോൾ ഗേറ്റ്, അസിമോ റോബോട്ട് എന്നിവ കുട്ടികൾ തയ്യാറാക്കിയിരുന്നു. എല്ലാം കുട്ടികളുടെ ജിജ്ഞാസയെ തൊട്ടുണർത്തുന്നതും ആകർഷകവുമായിരുന്നു.8,9,10 ക്ലാസ്സുകളിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ ഇവയുടെ പ്രവർത്തനം നേരിൽ കണ്ട് മനസ്സിലാക്കി.ഏകദേശം 4 മണിയോടെ ഫെസ്റ്റ് അവസാനിച്ചു.
-
Robofest
Robo fest @ KPM UPS Muhamma
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 14 /2/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഹമ്മ കെ പി എം യു പി സ്കൂളിൽ വച്ച് റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് കുഞ്ഞുമോൻ സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു .തുടർന്ന് ഫെസ്റ്റിനെ കുറിച്ച് എസ്.ഐ.ടി.സി മിനി വർഗീസ് സംസാരിച്ചു . മദർ തെരേസ സ്‍കൂളിലെ 9 ,10 ക്ലാസുകളിലെ കുട്ടികൾ അവർ പഠിച്ച കാര്യങ്ങളുടെ പ്രായോഗിക പ്രവർത്തനങ്ങൾ റോബോട്ടിക് കിറ്റുകളുടെ സഹായത്താൽ തയ്യാറാക്കി ഈ ഫെസ്റ്റിൽ അവതരിപ്പിച്ചു. 5, 6 ,7 ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ എക്സിബിഷൻ സന്ദർശിച്ചു.ലിറ്റിൽകൈറ്റ്‌സിലെ കുട്ടികൾ ഇവർക്ക് ഓരോ ഉപകരണങ്ങളെയും പ്രവർത്തനം വിശദീകരിച്ചു നൽകി .ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,മോഷൻ സെൻസർ ,ഡാൻസിങ് എൽ,ഇ,ഡി ,ഓട്ടോമാറ്റിക് ടോൾഗേറ്റ് തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കൊച്ചുകുട്ടികൾക്ക് മുന്നിൽ വിജ്ഞാനപ്രദമായി അവതരിപ്പിക്കുവാൻ ഈ റോബോട്ടിക് ഫെസ്റ്റിലൂടെ സാധിച്ചു.
ജില്ലാതല റോബോട്ടിക് ഫെസ്റ്റ്
ആലപ്പുഴ കൈറ്റിന്റെ നേതൃത്വത്തിൽ 2025 മാർച്ച് 28 ആം തീയതി വെള്ളിയാഴ്ച രാവിലെ 9:30 മുതൽ 1 മണി വരെ പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ വച്ച് നടന്ന ജില്ലാതല റോബോട്ടിക് ഫെസ്റ്റിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 30 കുട്ടികൾ പങ്കെടുത്തു.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ , സ്കൂൾതല റോബോട്ടിക് ഫെസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾ പ്രസ്തുത മേളയിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ മികവുകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങളെ സ്വാംശീകരിക്കുന്നതിനും ഉതകുന്നതായിരുന്നു റോബോട്ടിക് ഫെസ്റ്റ്.
ലിറ്റിൽ ഗാർഡൻ
അവധിക്കാലം ക്രിയാത്മകമായി ചെലവഴിക്കുന്നതിനും, സ്കൂൾ ക്യാമ്പസിന്റെ സൗന്ദര്യവൽക്കരണം ലക്ഷ്യമാക്കിയും മദർ തെരേസ ഹൈസ്കൂളിലെ കൈറ്റ്സ് കുട്ടികൾക്ക് വേനലവധിക്കായി സ്കൂൾ അടച്ചപ്പോൾ 2025 മാർച്ച് 27ന് ഓരോ ചെടിച്ചട്ടികൾ നൽകിയിരുന്നു. സ്കൂൾ തുറന്ന് പരിസ്ഥിതി ദിനത്തിൽ പൂച്ചെടികൾ നട്ടുവളർത്തിയ ചെടിച്ചട്ടികൾ സ്കൂളിൽ എത്തിക്കുവാനും നിർദ്ദേശം നൽകി.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി 2025 മെയ് 21 ബുധനാഴ്ച യൂണിറ്റ് ക്യാമ്പിന്റെ ഒന്നാം ഘട്ട പരിശീലനം നടത്തി. കൈറ്റിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ചാരമംഗലം ഗവൺമെന്റ് സംസ്കൃതം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ അമ്പിളി ടീച്ചറാണ് ക്യാമ്പ് നയിച്ചത് ഒപ്പം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്‍ട്രസായ ലിൻസി തോമസും പങ്കെടുത്തു.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ച മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന, ഈ ഡിജിറ്റൽ യുഗത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന പരിപാടി തയ്യാറാക്കിയിരുന്നത്. വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് എന്നിവയാണ് ഈ പരിശീലനത്തിന്റെ കാതൽ.ഈ പരിശീലന പരിപാടി കുട്ടികളിലെ സർഗാത്മകത, ഡിജിറ്റൽ ലിറ്ററസി, വിമർശനാത്മക ചിന്ത തുടങ്ങിയശേഷികൾ വളർത്താൻ സഹായിച്ചു.
ജൂൺ 5പരിസ്ഥിതി ദിനാചരണം
മദർ തെരേസ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ലിറ്റിൽ ഗാർഡൻ എന്ന സ്കൂളും പരിസരവും മനോഹരമാക്കുന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് മുൻകൂട്ടി നൽകിയിരുന്നു പൂച്ചട്ടികളിൽ കുട്ടികൾ നട്ടുവളർത്തിയ ചെടികൾ ഹെഡ്മിസ്ട്രസിന് കൈമാറി. ഹരിത ക്യാമ്പസ്, സ്കൂൾ പരിസരത്തിന്റെ സൗന്ദര്യവൽക്കരണം എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
റുട്ടീൻ ക്ലാസുകൾ 2025-26
2024 -27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ റുട്ടീൻ ക്ലാസുകൾ ജൂൺ പതിനൊന്നാം തീയതി ബുധനാഴ്ച ആരംഭിച്ചു. അന്നേദിവസം മോഡ്യൂൾ പ്രകാരം ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള ആനിമേഷൻ പ്രവർത്തനങ്ങൾ കുട്ടികൾ പരിശീലിച്ചു.
സ്നേഹദീപത്തിൽ പ്രകാശം പരത്താൻ മദറിന്റെ മക്കൾ
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 26 ന് ചൊവ്വാഴ്ച കഞ്ഞിക്കുഴി സ്നേഹദീപം ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഐ സി ടി പരിശീലനം നൽകിക്കൊണ്ട് മദറിന്റെ മക്കൾ നാടിന് മാതൃകയായി. ഭിന്നശേഷിക്കാരായ കുട്ടികളെ സ്നേഹപൂർവ്വം ചേർത്ത് പിടിക്കുക, ഐടി മേഖലയിൽ പരിശീലനം നൽകുക എന്ന കൈറ്റിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജി കോംപ്രിസ് ഉപയോഗിച്ചുള്ള എജുക്കേഷണൽ ഗെയിമുകൾ, ടെക്സ്റ്റ് പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുക, തുടങ്ങിയ ഐസിടി പരിശീലനത്തിന്റ അടിസ്ഥാനപരവും ലളിതവുമായ കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗത്തിലെ കുട്ടികളെ വിവരസാങ്കേതിക വിദ്യയുടെ മാസ്മരിക ലോകത്തിലേക്ക് ചേർത്തു നിർത്തുവാൻ കഴിഞ്ഞത് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിപ്രായപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് -രണ്ടാംഘട്ടം
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാംഘട്ടം ഒക്ടോബർ 25 ശനിയാഴ്ച നടന്നു. മൂന്ന് സെഷനുകൾ ആയാണ് ഈ പരിശീലനം നടന്നത്. ക്യാമ്പ് അംഗങ്ങളെ പരിശീലന അന്തരീക്ഷത്തിലേക്ക് നയിക്കുന്ന മഞ്ഞരുക്കൽ സെഷനു ശേഷം ബ്ലോക്ക് കോഡിങ് ഉപയോഗിച്ച് ഒരു ബാസ്ക്കറ്റ്ബോൾ ഗെയിം തയ്യാറാക്കൽ ,കലോത്സവത്തിന്റെ പ്രചാരണത്തിനുള്ള ഒരു റീൽ തയ്യാറാക്കൽ എന്നിവയായിരുന്നു വ്യത്യസ്ത സെഷനുകൾ. സെൻ മാത്യൂസ് എച്ച് എസ് കണ്ണങ്കരയിലെ ഷോൺ തോമസ് ആണ് ക്ലാസുകൾ നയിച്ചത്. സംഘ പഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും മികച്ച അനുഭവമാണ് ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഈ ബാച്ചിലെ 38 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4.30 ന് സമാപിച്ചു.