ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
LK
Alumni
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
07-07-202519061


അംഗങ്ങൾ

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ

15  ജൂൺ 2024

 
ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ 15  ജൂൺ 2024

സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ്‌ ഹൈസ്കൂളുകളിൽ 2024-2025 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥികളിൽ നിന്ന്‌ ലീറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിലേയ്ക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ന്‌ KMHSS KUTTOOR NORTH  സ്‍കൂളിൽ നടന്നു. രജിസ്റ്റ൪ ചെയ്ത 121 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 09.30 ന്‌ തന്നെ  ഹാജരായി. കൈറ്റ്‌ മിസ്ട്രസ്  മായ ടീച്ചർ,കൈറ്റ്‌ മിസ്ട്രസ് സുഹറ ടീച്ചർ, എസ് ഐ ടി സി  ഗ്ലോറി മാഷ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 09.30 മുതൽ 1PMവരെ നടന്നു. 14 കുട്ടികൾ ഹാജറായില്ല. കൈറ്റ്‌ ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ അഭിരുചി പരീക്ഷ നടന്നത്‌. കുട്ടികളുടെ എണ്ണത്തിനനുസരിച്ച്‌ 21കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച്‌ വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. വൈകീട്ട്‌ 4 മണിയ്ക്ക്‌ മുമ്പ്‌ 107 കുട്ടികൾക്കും  പരീക്ഷ പൂ‍ർത്തിയാക്കി LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്.

സ്‍കൂൾ ക്യാമ്പ്

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ 2024-2027 ബാച്ചുകാർക്കുള്ള ആദ്യഘട്ട സ്‍കൂൾ ക്യാമ്പ് 27/5/2025 ന് നടത്തി. എച്ച് എം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം ആശംസകൾ നേർന്നു , കൈറ്റ് മിസ്ട്രസ് രജിഷ ടീച്ചർ, മായ ടീച്ചർ, സുഹ്റ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കൃത്യം പത്തുമണിക്ക് ക്യാമ്പ് തുടങ്ങി.. ക്യാമ്പിന്റെ വിഷയം കേട്ടപ്പോൾ കുട്ടികളെല്ലാവരും വളരെ ഉത്സാഹത്തിൽ ആയിരുന്നു. റീലുകൾ ഒക്കെ വളരെ താല്പര്യത്തോടെ കണ്ടു. പിന്നീട് അവർക്ക് റീൽ ഉണ്ടാക്കാനുള്ള സമയം നൽകിയപ്പോൾ  നല്ല രീതിയിൽ തന്നെ ആ സമയം വിനിയോഗിച്ച് റീലുകൾ നിർമ്മിച്ചു. പ്രമോ വീഡിയോ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും നൽകി. മൊബൈൽ ഫോൺ ഉപയോഗിച്ച് റീലുകൾ നിർമ്മിച്ച വളരെ ആവേശത്തിലായിരുന്ന കുട്ടികൾ പ്രമോ വീഡിയോ കേഡെൻലൈവ് ഉപയോഗിച്ച് ഉണ്ടാക്കുന്നതിനായി പ്രയാസപ്പെടുന്നത് കണ്ടു. എഡിറ്റിംഗ് മൊബൈൽ ഫോണിലാണ് അവർക്ക് കൂടുതൽ സൗകര്യപ്രദം എന്നാണ് മനസ്സിലായത്.. ഉച്ചഭക്ഷണം കഴിച്ചു ഉച്ചയ്ക്ക് ശേഷം അവരുടെ വീഡിയോ തയ്യാറാക്കി നൽകി കൃത്യം നാലുമണിക്ക് ക്യാമ്പ് അവസാനിപ്പിച്ചു. കുട്ടികളെല്ലാവരും വളരെ നല്ല അഭിപ്രായമാണ് ക്യാമ്പിൽ പറഞ്ഞത്.

 
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്
 
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്


ഇൻസ്റ്റലേഷൻ ഫെസ്റ്റ്

KMHSS KUTTOOR NORTH Installation Fest 7/5/2025 ന് നടത്തി. ആദ്യഘട്ടത്തിൽ 25 കമ്പ്യൂട്ടറുകളിൽ ആണ് ഇൻസ്റ്റാൾ ചെയ്തത്.32 കുട്ടികൾ പങ്കെടുത്തു. KMHSS KUTTOOR NORTH Installation Fest 7/5/2025 ന് നടത്തി. ആദ്യഘട്ടത്തിൽ 25 കമ്പ്യൂട്ടറുകളിൽ ആണ് ഇൻസ്റ്റാൾ ചെയ്തത്.32 കുട്ടികൾ പങ്കെടുത്തു.നിലവിലുള്ള രണ്ടു ബാച്ചുകളിൽ നിന്നുമുള്ള കുട്ടികളാണ് പങ്കെടുത്തത്.. (2023-2026,2024-2027)Hm, Deputy HM, എന്നിവർ സന്ദർശിച്ചു.. SITC Glory sir, Kite Mistresses Maya, Suhra എന്നിവർ നേതൃത്വം കൊടുത്തു

 
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
 
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
 
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
 
ഇൻസ്റ്റലേഷൻ ഫെസ്റ്റ്


തനത് പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയുടെ മോഡൽ എക്സാം 2025 ജൂൺ 20ന് നടത്തി. 150 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ നിന്ന് 120 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് മെമ്പേഴ്സ് മോഡൽ പരീക്ഷ പരിചയപ്പെടുത്തി. കുട്ടികൾ എല്ലാവരും വളരെ ആവേശത്തോടെ കൂടിയാണ് പരീക്ഷയെ സമീപിച്ചത്.

 
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
 
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
 
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
 
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്

ഡിജിറ്റൽ പെയിന്റിംഗ് മത്സരം

2025 ജൂൺ 26

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്

2025 ജൂൺ 26ന് ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് സ്കൂളിൽ നടന്ന ഡിജിറ്റൽ പോസ്റ്റർ രചന മത്സരം മത്സരത്തിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ കുട്ടികളാണ് പങ്കെടുത്തത്. 23 പേർ മത്സരിക്കാനെത്തി.. ലിറ്റിൽ കൈറ്റ്‍സ് വിദ്യാർഥികളും അതിലുണ്ടായിരുന്നു. Say No to drug എന്നതായിരുന്നു വിഷയം നൽകിയത്..വളരെ മനോഹരമായ ആശയങ്ങളും പോസ്റ്ററുകളും ആണ് ഒരു മണിക്കൂർ കൊണ്ട് കുട്ടികൾ ഉണ്ടാക്കിയത്.

 
SAY NO TO DRUGS എന്ന വിഷയത്തിൽ അധിഷ്ഠിതമായി നടത്തിയ ഡിജിറ്റൽ പൈന്റിങ്ങിൽ നിന്നും
 
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
 
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
 
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
 
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
 
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്

ചിത്രശാല

2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക