നാം ഒത്തു ചേരുന്ന കേരളം
നന്മ വിരിഞ്ഞ കേരളം
പൂത്തുലഞ്ഞു വിടർന്ന കേരളം.
സൗഹൃദം ഒത്തു വാഴുന്ന കേരളം
പച്ച മെത്തയിൽ പട്ടു വിരിച്ച കേരളം
കോവിഡ് നാളിലും മലയാളികൾ
ഒന്നായി നിന്നിടും
പാറിടും ശലഭമായി മാറിടും
പുതുലോകമായി.
തളരുകില്ലാ പതറുകില്ലാ
ഒത്തു നിന്ന കരളുറപ്പുള്ള കേരളം
നമ്മുടെ വിശ്വാസം കൈവിടാതിരിക്കാം.
കൈ കഴുകിടാം എന്നും.
നമുക്കായി നമ്മുടെ നാടിന്റെ നൻമയ്ക്കായി