ചാലാട് സെൻട്രൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024-25

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് നടത്തി.പ്രധാനധ്യാപിക ശ്രീമതി വി. വി രജനി ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ മുരുകൻ. കെ അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ റാഷിദ്‌. കെ.പി പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീമതി കെ. സീത കുട്ടികൾക്കുള്ള പച്ചക്കറി തൈ വിതരണം ചെയ്യുന്നതിനോടൊപ്പം ആശംസ അർപ്പിച്ച് സംസാരിച്ചു. മുൻ പ്രധാനധ്യാപകൻ ശ്രീ കെ.സി രാജൻ മാസ്റ്റർ,ഇറ  റസിഡൻഷ്യൽ അസോസിയേഷൻ പ്രധിനിധി ശ്രീ. രാമചന്ദ്രൻ, നന്മ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ശ്രീ ഉദയകുമാർ എന്നിവർ പരിപാടിയിൽ ആശംസ അറിയിച്ചു. നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരങ്ങളും, മധുരവും ചെയർമാൻ പ്രധാനധ്യാപികയ്ക്ക് കൈമാറി.നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ തന്നെ ഭാഗമായി രാഷ്‌ട്രപതി മെഡൽ ജേതാവായ ഡോ. രോഷ്‌ന അബ്ദുൽ ഷുക്കൂർ "കുട്ടികളുടെ ആരോഗ്യവും നല്ല ശീലങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി സപ്നകുമാരി.കെ  "രക്ഷാകർതൃ വിദ്യാഭ്യാസം" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുന്നതിനോടൊപ്പം ബോധവൽകരണ ക്ലാസും നൽകി. കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കി. ആരോഗ്യ -പരിസര ക്ലബ്ബ് രൂപീകരിച്ചു.അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ മുറ്റത്ത് പച്ചക്കറി തൈകൾ നട്ടു.

വായന ദിനം

ജൂൺ 19 വായന ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ലൈബ്രറി പുസ്തക പ്രകാശനം,കുട്ടികളുടെ കൈയ്യെഴുത്ത് മാസിക പ്രകാശനം, കൈയെഴുത്ത് മത്സരം,വായന മത്സരം, ക്ലാസ്സ്‌ തല വായന മൂല ഒരുക്കൽ, സാഹിത്യ ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി. ശ്രീ കെ. സി രാജൻ മാസ്റ്റർ കുട്ടികൾക്ക് വായന ദിന സന്ദേശം നൽകി. ശ്രീമതി ദിൽന ടീച്ചർ വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംസാരിച്ചു.

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശ്രീമതി രജനി ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.

ബാലസഭ

സ്കൂൾ ഹെഡ്‌മിസ്ട്രെസ് ശ്രീമതി രജനി ടീച്ചറുടെ നേതൃത്വത്തിൽ ബാലസഭ രൂപീകരിച്ചു. അഞ്ചാം തരത്തിലെ നവീൻ കുമാർ സെക്രട്ടറിയും  പാർഥിവ് ജോയിന്റ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നു കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.