ജി.എച്ച്.എസ്സ്.എസ്സ്. കുറ്റ്യാടി/അക്ഷരവൃക്ഷം/ആത്മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മാവ്

ഞാൻ ഉറങ്ങുമ്പോൾ
ഞാൻ പോലും അറിയാതെ
എൻ ആത്മാവ് ഉലാത്താനിറങ്ങും
വെറുതെ ജനലരികിലും
മുറ്റത്തും ചെന്നിരിക്കും
പൂർണ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിയിരിക്കും
രാത്രിയുടെ കൂരിരുട്ടിൽ
തനിയെ
അവിടിവിടെയായി അലഞ്ഞുനടക്കും
രാത്രിമഴയെ കണ്ടു രസിക്കും
രാവൊന്നു വെളുക്കുമ്പോഴേക്കും
എൻ അരികിൽ വന്നുചേരും
എന്നിലെ ജീവനാകും
 


ദേവപ്രിയ
10 j ജി.എച്ച്.എസ്സ്.എസ്സ്. കുറ്റ്യാടി/
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത