സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. എച്ച്. എസ്. എസ് കുളത്തൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ.എച്ച് എസ്.എസ്.-ൽ 2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. സംസ്ഥാന തല പ്രവേശനോത്സവച്ചടങ്ങുകളുടെ സംപ്രേഷണത്തിനു ശേഷം നവാഗതരായ വിദ്യാർത്ഥികളെ സ്ക്കൂൾ എസ്.പി.സി ബാന്റ് ട്രൂപ്പിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ബഹു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. റസിയ തോട്ടായിയാണ്. ചടങ്ങിൽ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പഞ്ചായത്ത് വാർഡ് അംഗം, എസ്.എം.സി അംഗം, പി.ടി.എ.പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളാൽ ചടങ്ങ് വർണാഭമായി. തുടർന്ന് പായസ വിതരണവും നടന്നു.

ചിത്രശാല