ഉപയോക്താവ്:Gmhskpl2015
`
വിദ്യാലയചരിത്രം
ഗവ:മാപ്പിള ഹൈസ്കുള് കരിപ്പോള്
1936-ല്‍ കരിപ്പോളിനും കഞ്ഞിപ്പുരക്കുമിടയില്‍ മൂര്‍ക്കത്ത് അഹമ്മദ്കുട്ടി മാസ്റ്ററുടെ മാനേജ്മെന്റില്‍ ആരംഭിച്ചതാണ് കരിപ്പോള് സ്കൂള്‍ തുടക്കത്തില്‍ 1 മുതല്‍ 5-ാം ക്ലാസ് വരെഉണ്ടായിരുന്നുള്ളൂ.ആദ്യത്തെ ഹെഡ് മാസ്റ്റ൪ ചേക്കൂമാസ്റ്ററായിരുന്നു.പി.പി മാസ്റ്റ൪ വളാഞ്ചേരി എന്ന അധ്യാപകനു൦ സ്കൂളില്‍ പഠിപ്പിച്ചിരുന്നു. സ്കൂള്‍ ഒരു ഓലഷെഡ്ഡിലാണ് നടന്നിരുന്നത്.വളരെ കുറഞ്ഞ കുട്ടികള്‍ മാത്രമെ അവിടെ പഠിച്ചിരുന്നുള്ളൂ. കഞ്ഞിപ്പുര തൈകുളത്തില്‍ ആലിക്കുട്ടി ഹാജി സകൂളില്‍ ഒരധ്യാപകനായിരുന്നു. അഹമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ 10 വ൪ഷത്തോള൦ സ്കൂള്‍ നടത്തിപ്പോന്നു.ശേഷ൦ അഹമ്മദ്കുട്ടി മാസ്റ്റ൪ അപ്പുനായ൪ക്ക് സ്കൂള്‍ മാനേജ്മെന്റ് അധികാര൦ കൊടുത്തു.രണ്ട് വ൪ഷത്തോള൦ സ്കൂള്‍ നടത്തി.പിന്നീട് സ്കൂള്‍ തക൪ന്ന്പോയി.ഇടക്കാലത്ത് കുറച്ചുകാല൦ വെട്ടിച്ചിറയിലെ ചന്തപ്പറമ്പ് നില്ക്കുന്ന താല്കാലിക കെട്ടിടത്തില്‍ സ്കൂള്‍ നടത്തിയിരുന്നു.സ്കൂളിലെ ലീഡ൪ കെ.ടി ഹ൦സമാസ്റ്ററായിരുന്നു. പിന്നീട് കരിപ്പോളില്‍ തുടങുന്ന സ്കൂള്‍ഉദ്ഘാടനത്തിന് വെട്ടിച്ചിറയില്‍ നിന്ന് വലിയഘോഷയാത്ര പോയതായി ഹ൦സമാസ്റ്റ൪ പറഞ്ഞു. ആതവനാടുള്ള ഗവ: മാപ്പിള എല്‍.പി സ്കൂള്‍ പിന്നീട് കരിപ്പോളിലേക്ക് മാറ്റുകയുണ്ടായി.തെക്കഞ്ചേരി രാഘവനുണ്ണി മലബാ൪ ഡിസ്ട്രക്റ്റ് ബോ൪ഡ് മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമ ഫലമാണ് കരിപ്പോള് എല്‍.പിസ്കൂള്‍ അദ്ദേഹം കരിപ്പോളിലെ ഇമ്പിച്ചികോയ തങ്ങളില്‍ നിന്നും (കുഞ്ഞുട്ടിതങ്ങളുടെ പിതാവ്) സ്ഥലം വാങ്ങുകയും ( വളരെ തുച്ഛം വിലക്കാണ് സ്ഥലം ലഭിച്ചത്) ഡിസ്ട്രിക്റ്റ് ബോ൪ഡിനെ ഏല്‍പ്പിച്ച് സ്കൂളിന് തുടക്കം കുറിക്കുകയുംചെയ്തു.ആദ്യം സ്കൂളിന്റെ പേര് ആതവനാട് ഗവ: മാപ്പിള സ്കൂള്‍ എന്നായിരുന്നു.പിന്നീട് 1974-ല്‍ ഈ സ്കൂള്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.സ്കൂള്‍ കരിപ്പോളിലാണെങ്കിലും സ്കൂളിന്റെ പേര് ആതവനാട്ഗവ: യു.പി സ്കൂള്‍ എന്നായിട്ടാണ് അംഗീകാരം കിട്ടിയത് അന്നത്തെ സ്ഥലം M.L.A യും വിദ്യഭ്യാസ മന്ത്രിയും കൂടെയായിരുന്നു ചാക്കീരി അഹമ്മദ് കുട്ടിസാഹിബായിരുന്നു.ആതവനാട് സ്കൂള്‍ എന്ന പേര് സ്കൂളിന് ഉണ്ടായത് കൊണ്ട് തപാലില്‍ വരുന്ന എഴുത്ത് കത്തുകള്‍ മടങ്ങി പോകുന്നത് സ്ഥിരം പതിവായിരുന്നു ഇതിന് വേണ്ടി നാട്ടുകാരുടെയും അന്നത്തെ H.M അച്യുതന് മാഷുടെയും ഉ൪ദ്ദു അധ്യാപകന് K.P.Z തങ്ങളുടെയും ശ്രമഫലമായാണ് കരിപ്പോള് യു.പി സ്കൂളായി മാറിയത്. സ്കൂള്‍ യു.പി ആയതോട്കൂടി സ്ഥലത്തിന്റെയും ബില്‍ഡിങിന്റെയും പ്രശ്ണങ്ങള്‍ മൂലം കുറച്ച് കാലം മദ്രസയില്‍ വെച്ച് പഠിപ്പിക്കുകയുണ്ടായി.2 ഏക്ക൪ സ്ഥലവും ബില്‍ഡിംഗും സ൪ക്കാറിന് കൊടുത്തിട്ടില്ലെങ്കില്‍ സ്കൂളിന്റെ അംഗീകാരം പോകുമെന്ന ഘട്ടം വന്നപ്പോള്‍ അന്നത്തെ നാട്ടുകാരിലെ പ്രമുഖ നേതാക്കന്മാരായ കുഞ്ഞുട്ടി തങ്ങള്‍,മൂ൪ക്കത്ത് മുഹമ്മദ് ഹാജി,സൂപ്പി ഹാജി,ടി.പി മരക്കാ൪ മാസ്റ്റ൪,എടത്തടത്തില്‍ മുഹമ്മദ് തുടങ്ങി പലരും സ്വന്തം സ്ഥലം പണയം വെച്ച് കൊണ്ട് പണം ഉണ്ടാക്കുകയും നാട്ടുകാരില്‍ നിന്ന് പണം പിരിച്ച് ബില്‍ഡിംഗ് ഉണ്ടാക്കുകയും ചെയ്തു.ഇതാണ് യു.പി സ്കൂളിന് തുടക്കം.സ്കൂളില്‍ പഠിച്ചിരുന്ന അധ്യാപകരുടെ പേര് വിവരം സൂചിപ്പിക്കുകയാണ്.തുടക്കത്തില്‍ ടി.പി മാസ്റ്റ൪,ചേക്കു മാസ്റ്റ൪ ശേഷം കുട്ടി പെണ്ണ് ടീച്ച൪,വള്ളത്തോള്‍,റസാഖ് മാസ്റ്റ൪,അച്ഛ്യുതന്‍ മാസ്റ്റ൪,വി.പി ബാല മാസ്റ്റ൪ (മുഹമ്മദ്)തുടങ്ങിടവ൪ അധ്യാപകരില്‍ പ്രമുഖരായിരുന്നു
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ ആഴ്വഞ്ചേരി തമ്പ്രാക്കളുടെ നാട്ടില്‍സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. 2013-14 അധ്യായന വ൪ഷത്തില് ഹെസ്കുൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ആരംഭത്തില്‍ ഒരു ഡിവിഷന് മാത്രമെ ഉണ്ടായിരുന്നുള്ളുൂ.അടുത്ത വര്‍ഷത്തില്‍ 4 ഡിവിഷനായി ക്രമേണ വര്‍ദ്ധിച്ചു.2015-16 വര്‍ഷത്തില്‍ SSLC ആദ്യ ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി PTA യുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നം ഇതിന് പിന്നിലുണ്ടായി. സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് എല്ലാവിധ സഹായ സഹകരനവും നല്കി വരുന്ന PTA,MTA,SMC, നാട്ടുകാര്‍, ഗ്രാമ പഞ്ചായത്ത്
ഇവരോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു