ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ് - 2023

2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫ്രീഡം ഫെസ്റ്റിൽ 8, 9 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളിൽ ഒരു പോലെ ആകാംക്ഷ വളർത്തുന്നതും വിവരസാങ്കേതിക വിദ്യയോട് താത്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ളതുമായിരുന്നു പ്രദർശനങ്ങളെല്ലാം. റോബോട്ടിക്സും നിർമ്മിത ബുദ്ധിയും കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ളതായിരുന്നു. ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ അനുസ്യൂതമായ ഒഴുക്ക്, കുട്ടികളിൽ ഒരു വലിയ സംരഭത്തിൽ പങ്കെടുക്കാനായതിന്റെ സംതൃപ്തി നൽകി.

ഫ്രീഡം ഫെസ്റ്റ് 2025

freedom fest 2025

2025 2026 അധ്യായന വർഷത്തെ ഫ്രീഡംഫെസ്റ്റ് 22സെപ്റ്റംബർ 2025 ആഘോഷിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലിയിൽ ഫ്രീഡം സോഫ്റ്റ്‌വെയറിന്റെ പ്രതിജ്ഞ SITC ആയ വില്യം സാർ ചൊല്ലിക്കൊടുക്കുകയുണ്ടായി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് മെന്റർസ് ആയ ജിതു ടീച്ചറിന്റെയും ഷീൻ ടീച്ചറിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്റ്റ് HM തദ്ദേയൂസ് സർ ഉദ്ഘാടനം ചെയ്തു. പല സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്നചാർട്ടുകളും കട്ടൗട്ടുകളും എക്സിബിഷനിൽ ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ വിവിധ റോബർട്ടിക് പരീക്ഷണങ്ങൾ കുട്ടികൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റി. സാനിറ്റൈസർ ഡിസ്പെൻസർ, ട്രാഫിക് ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ്, റോബോട്ടിക് ഹെൻ, ഇലക്ട്രോണിക് ഡൈസ്, എന്നിവ കുട്ടികൾക്കിടയിൽ കൗതുകം ഉണർത്തി. സ്ക്രാച്ച് പ്രോഗ്രാമിൽ കുട്ടികൾ തന്നെ പ്രോഗ്രാം ചെയ്ത ഗെയിംസുകളും കുട്ടികൾക്കിടയിൽ ഹരമായി …