ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന പരിസ്ഥിതി

അമ്മയുംഅച്ഛനും പറ‍ഞ്ഞ കഥയിലെ

ആ പാടവുംകുളവുമിന്നെവിടെ

ഇന്നുനാമില്ലാതാക്കിയതൊക്കെയും

ഈറൻമിഴിയുമായ് ഓർക്കുന്നു ചിലരിന്ന്

ഉണ്ടായിരുന്നൊരാ വയലുകളൊക്കെ നിരത്തിയുണ്ടാക്കി

ഊഞ്ഞാലിട്ടാടാവുന്ന വൻനിലഫ്ളാറ്റുകൾ

ഋതുക്കളൊക്കെയും മാറിമറിഞ്ഞതിൻഫലം

എക്കാലത്തെയും പേമാരി യാൽകണ്ടുനാം

ഏറ്റവുമധികംനാശം വിതച്ചിട്ടും

ഐക്യമായ് നേരിട്ടു നാമതിനേ

ഒത്തൊരുമിച്ച് തിരികെയെത്തിക്കാം

ഓർമ്മയിലുണ്ടായിരുന്നൊരാ പരിസ്ഥിതിയെ

ഔചിത്യമായി ചിന്തിക്കുക നാം

അംബുജങ്ങൾ വിരിയുന്നൊരാ നല്ലൊരു നാളേക്കായി

അവരവരുടെ യുക്തിക്കുതകുംവിധം

ശിവാനി ആർ പി
3 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത