തുടർന്നു വായിക്കാം
പെരുമ്പുഴക്കാരൻ പണിക്കർ 1937 ൽ കശുവണ്ടി ഫാക്ടറിക്കായി വാങ്ങിയ വസ്തുവിൽ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യം ബോധ്യമായപ്പോൾ 1937ൽ മുതിർന്നവരെ പങ്കാളികളാക്കിക്കൊണ്ട് സ്കൂളിന് തുടക്കം കുറിച്ചു. അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ പറ്റാതെ വന്ന സാഹചര്യത്തിൽ 1940 ൽ സി.പി. പരമേശ്വരൻ വൈദ്യർ സ്കൂൾ വിലയ്ക്കുവാങ്ങി. സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പ് തടസ്സമായ ഘട്ടത്തിൽ 1943 ൽ ഒരു രൂപ ചക്രത്തിന് ഗവൺമെന്റ് സ്കൂൾ ഏറ്റെടുത്തു. 1942 - 43 മുതൽ ഇന്നത്തെ കേരളപുരം ഗവൺമെന്റ് ഹൈസ്ക്കൂൾ സർക്കാർഗ്രാൻഡിൽ സർക്കാർ സ്കൂളായി മാറി. കേരളപുരം സ്കൂളിലെ ആദ്യകാല അധ്യാപകരിൽ ഉൾപ്പെട്ട അധ്യാപകനായിരുന്നു കവിയായ തിരുനെല്ലൂർ കരുണാകരൻ. കേരളപുരം സ്കൂളിൽ പഠിച്ച പല പൂർവ്വ വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.