ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

താമരപ്പറമ്പ്

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയുടെ ഒരു ഉപ പ്രദേശമാണുതാമരപ്പറമ്പ് .വലിയ ഒരു താമരക്കുളം ഉണ്ടായിരുന്നതിനാലാണ് ഈ പ്രദേശത്തിന് താമരപ്പറമ്പ് എന്ന പേര് കിട്ടിയത് .എറണാകുളം നഗരകേന്ദ്രത്തിൽ നിന്നും, റോഡ്‌ മാർഗ്ഗം 12 കി.മീ അകലെയാണിത്. . കേരളചരിത്രത്തിൽ സുപ്രധാനമായ പങ്ക് വഹിക്കുന്ന ഫോർട്ട് കൊച്ചിയിലെ സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകർഷണങ്ങളും ,സെന്റ് ഫ്രാൻസിസ് പള്ളി, ഡച്ച് സെമിത്തേരി, ചീനവലകൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും താമരപ്പറമ്പിന്റെ സമീപ പ്രദേശങ്ങളിലായാണുള്ളത്