എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/ധീര മാനസം

Schoolwiki സംരംഭത്തിൽ നിന്ന്
ധീര മാനസം

എത്ര വഴി താണ്ടി വന്നു നാം പതറീടാതെ ആദ്യം ഒരായുധം കല്ലായിരുന്നെങ്കിൽ,
ധീര മാനസ പരിവർത്ത ചിന്തയാൽ
ഏറി നാം സ്വപ്ന ചിറകേന്തി പറന്നു നാം
എത്തി നാം സ്വപ്ന പേടകയതിലേറി
അമ്പിളിയെ ഒന്നു ചുംബിച്ചു വന്നതും
താങ്ങായി വന്നതും തണലായി നിന്നതും
അടങ്ങാത്ത തളരാത്ത മാനുഷചിന്തകൾ...
എത്തി നോക്കുന്നു തെല്ലൊരസൂയയിൽ
മഹാമാരി 'കൊറോണ' എന്നവൻ,
ഒറ്റമനസ്സായി നേരിടാം ഈ മാരിയെ
അകലത്തിരുന്നാലും അടുത്തൊരു മനസ്സുമായ്
വിളയട്ടെ ഈ വേളയിൽ നന്മതൻ നൂറുമേനി
 തെളിയട്ടെ ദീപങ്ങൾ ഒറ്റ മനസ്സുമായി.
 കൂപ്പുന്നു വീണ്ടും ആ ഭൂമിതൻ നാഥരെ
 സഹനത്തിൻ വെള്ളയണിഞ്ഞൊരാ ദീപമേ, നിന്നെയും
 ലക്ഷണമൊത്തൊരു രക്ഷകർക്കൊക്കെയും
 അന്നമൊരുക്കുന്ന കൈകളും കൂടിച്ചേർന്ന-
 ന്തിരാവോളം തുണയായഭരണവും.
 തണലായി നിൽക്കുന്ന ധരണി നിനക്കിതാ
 അതിജീവനത്തിന്റെ അഭിവാദ്യങ്ങൾ...
                                      

ദേവിക. എൻ
+1 biology എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - കവിത