ജി.എം.യു.പി.എസ് ചേറൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേറൂർ

ചേറൂർ, ചരിത്രം കഥ പറയുന്ന ദേശം. ഇന്നലെകളിൽ ധീരതകൊണ്ട് ഇതിഹാസം തീർത്ത മണ്ണാണ് ചേറൂരിന്റേത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിനെതിരെ മാപ്പിളപ്പോരാളികൾ നടത്തിയ സംഘടിത ചെറുത്തുനിൽപ്പിന്റെ ആദ്യ ചരിത്രം കുറിച്ചത് ഇവിടെയാണ് . ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ പരിണിത ഫലമായിരുന്നു ചേറൂർ ലഹള..ചേറൂർ വേങ്ങര ബ്ലോക്കിലെ ചെറിയ ഒരു ഗ്രാമം ആണ് .ഈ ഗ്രാമം കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .ചേറൂർ ഗ്രാമത്തിലെ ഒരു പ്രധാന വിദ്യാഭാസ സ്ഥാപനമാണ് ജി എം യു പി സ് ചേറൂർ.

School

ചേറൂർ

ഗ്രാമം

മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്ന് 11കിലോമീറ്റർ അകലെയായും വേങ്ങര - കൊണ്ടോട്ടി എയർപോർട്ട് റോഡിൽ വേങ്ങര നിന്നും രണ്ട് കിലോമീറ്റർ ദൂരെയായും സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണു ചേറൂർ. മലപ്പുറം,തിരൂർ,മാവൂർ,പെരിന്തൽമണ്ണ എന്നിവയാണ് ചോരൂരിന് സമീപമുള്ള നഗരങ്ങൾ.ചേറൂർ സമരം നടന്നത് ഇവിടെയാണ്‌.ഒക്ടോബറിൽ മലപ്പുറം - വേങ്ങരക്കടുത്ത ചേറൂരിൽ ജന്മി- ബ്രിട്ടീഷ് സഖ്യത്തിനെതിരെ നടന്ന ഒരു വിപ്ലവമാണ് ചേറൂർ കലാപം, ചേരൂർ യുദ്ധം, നാട്ടു കൂട്ടം കലാപം,ചേരൂർ പട എന്നീ പേരുകളിൽ അറിയപ്പെടുന്ന ചേറൂർ വിപ്ലവം.

post
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല  മലപ്പുറം
അടുത്തുള്ള നഗരം വേങ്ങര
ലോകസഭാ മണ്ഡലം മലപ്പുറം
നിയമസഭാ മണ്ഡലം വേങ്ങര

ഭൂമിശാസ്ത്രം

ഇന്ത്യയുടെ തെക്ക് കിഴക്ക് ഭാഗത്ത് ആണ് ചേറൂർ സ്ഥിതി ചെയ്യുന്നത്. പ്രകൃതി സുന്ദരമായ ഊരകം മലയുടെ താഴ്‌വാരത്തു കുന്നും,മലയും,തോടും പാടവും പച്ചയണിഞ്ഞ പ്രകൃതിയും കൊണ്ട് അലംകൃതമായ ഉൾനാടൻ ഗ്രാമം.വേങ്ങര ബ്ലോക്കിലെ ഉയർന്നപ്രദേശം ...ആര് ഈടാക്കാറുകളിലായി വ്യാപിച്ചു കിടക്കുന്ന ചേറൂർ പാടഭാഗം ഏവരെയും വിസ്മയിപ്പിക്കുന്നതാണ് . 

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ് ചേറൂർ
  • വില്ലേജ് ഓഫീസ് വേങ്ങര
  • സി എ കെ എം ജി എം യു പി എസ് ചേറൂർ

വിദ്യാഭാസസ്ഥാപനംങ്ങൾ

  • ജി എം യു  പി സ് ചേറൂർ  
  • പി പി ടി എം എച് എസ്‌ എസ്‌ ചേറൂർ
  • ജി എം എൽ  പി സ് ചേറൂർ
പ്രധാന വ്യക്തികൾ
  • ചാക്കീരി അഹമ്മദ്‌കുട്ടി - മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്കടുത്ത് ചേരൂർ സ്വദേശി.കവിയും പണ്ഡിതനും ചിന്തകനുമായിരുന്ന ചാക്കീരി മൊയ്തീൻകുട്ടി സാഹിബിന്റെ ഏക മകനായിരുന്നു കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്ന ചാക്കീരി അഹമ്മദ്കുട്ടി.മുൻ വിദ്യാഭ്യാസ മന്ത്രി,നിയമസഭാസ്പീക്കർ,എന്നീ നിലകളിൽ പ്രശസ്തൻ.
  • അബ്ദുറഹ്മാൻ
  • മഹാകവി ചാക്കീരി മൊയ്‌ദീൻ കുട്ടി
ആരാധനാലയങ്ങൾ
  • നരസിംഹമൂർത്തി ക്ഷേത്രം ചേരൂർ
  • ശുഹദാ പള്ളി
ആഘോഷങ്ങൾ

Thumb|School building

കാളവരവ്

ചിത്രശാല

Flag hoisting2024