സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/എന്റെ ഗ്രാമം
സെന്റ്.ജോസഫ്സ് എൽ.പി.സ്കൂൾ,തെക്കുംഭാഗം
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്കടുത്ത് ,കാഞ്ഞൂർ ഗ്രാമത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന,വെള്ളാരപ്പിള്ളി എന്ന കൊച്ചുഗ്രാമത്തിന്റെ തിലകക്കുറിയാണ് തെക്കുംഭാഗം സെന്റ്.ജോസഫ്സ് എൽ .പി .സ്കൂൾ.സമീപപ്രദേശങ്ങളിലെ കുട്ടികൾക്കെല്ലാം വിദ്യ അഭ്യസിക്കുന്നതിനായി ഈ പ്രദേശത്തു് ആദ്യമായി സ്ഥാപിതമായ വിദ്യാലയം, 2024 ൽ 123 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
ഭൂമിശാസ്ത്രം
പ്രധാന പൊതുസ്ഥാപനങ്ങൾ
ആരാധനാലയങ്ങൾ
- സെന്റ് ജോസഫ്‌സ് ചർച്ച് ,വെള്ളാരപ്പിള്ളി
രക്ഷകനായ യേശുക്രിസ്തുവിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ ദശാബ്ദങ്ങൾക്കു മുമ്പേ ഈ ക്രൈസ്തവദേവാലയം സ്ഥാപിതമായിരിക്കുന്നു. എല്ലാ വർഷവും , മാർച്ചുമാസത്തിലെ രണ്ടാമത്തെ ശനി , ഞായർ ദിവസങ്ങളിൽ നടക്കുന്ന ഊട്ടുതിരുനാൾ തീർത്ഥാടകരുടെ പ്രവാഹത്തിന് കാരണമാകുന്നു.
- തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവപാർവതി ക്ഷേത്രമാണ് ഇത് . ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീ പാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവമാണ് ഇവിടത്തെ ഏറ്റവും വിശേഷമായ ചടങ്ങു് . ശിവന്റെയും പർവതിയുടെയും പ്രതിഷ്ഠകൾ വിപരീതദിശയിലേക്ക് അഭിമുഖീകരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ സവിശേഷത.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
- ശക്തൻ തമ്പുരാൻ