ജി.വി.എച്ച്.എസ്.എസ് രാജകുമാരി/എന്റെ ഗ്രാമം
രാജകുമാരി

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് രാജകുമാരി .കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലമാണ് രാജകുമാരി.ഇടുക്കി ജില്ലയിലെ പ്രകൃതി സൗന്ദര്യത്തിന്റെയും കാർഷിക സമ്പന്നതയുടെയും ഒരു ഉജ്ജ്വല പ്രതീകമാണ് രാജകുമാരി.
ഉടുമ്പ൯ചോല താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
മുള്ള൯തണ്ട്,ബി ഡിവിഷ൯ എ൬ീ സ്ഥലങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
ഭൂമിശാസ്ത്രം

സമുദ്രനിരപ്പിഇൽ നിന്ന് 1061 മീ (3481അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് രാജകുമാരി. ഇതിന്റെ ഭൂപ്രകൃതി പ്രധാനമായും പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണു്. രാജകുമാരി ഗ്രാമത്തിന് 44.54 km2 (17.20 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.
ഇവിടെ പ്രധാനമായും തണുപ്പേറിയ കാലാവസ്ഥ അനുഭവപ്പെടുന്നു. വർഷത്തിൽ കൂടുതൽ സമയം മിതമായ മഴയും ഗണ്യമായ തണുപ്പും അനുഭവപ്പെടുന്നു.
താഴ്വരകളും കുന്നുകളുമടങ്ങിയ ഭൂശില്പം, കൃഷിയിലും ജലസംഭരണത്തിലും ഗുണകരമാണ്.പ്രധാന ഉപജീവന മാർഗം കാർഷിക മേഖലയാണ്, അതിൽ ചായത്തോട്ടങ്ങൾ, ഏലക്ക എന്നിവ പ്രധാനമാണ്.
ചെറു ഗ്രാമങ്ങൾ കലർന്നിരിയ്ക്കുന്ന ഒരു ഗ്രാമീണ പ്രദേശം ആണ്. 4,233 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. രാജകുമാരിയിൽ, ജനസംഖ്യയുടെ 8.8% 6 വയസ്സിൽ താഴെയുള്ളവരാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- രാജകുമാരി സബ് ട്രഷറി
- സബ് രജിസ്ട്രാർ ഓഫീസ്
- രാജകുമാരി ഗ്രാമപഞ്ചായത്ത് ഓഫീസ്
- സ്കൂൾ
- കോളേജ്
- ഐ ടി ഐ,തിയേറ്റർ
- കിൻഫ്രാ അപ്പാരൽ പാർക്ക്
- ആശുപത്രികൾ
- ആരാധനാലയങ്ങൾ
- പോസ്റ്റ് ഓഫീസ്
- കൃഷിഭവൻ
- കൂടാതെ, ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, ആംഗണവാടികൾ, എന്നിവയും രാജകുമാരിയിൽ പ്രവർത്തിക്കുന്നു.
പ്രശസ്ത വ്യക്തിത്വങ്ങൾ
ജിജോ രാജകുമാരി: മലയാളം എഴുത്തുകാരനും മാധ്യമ പ്രവർത്തകനും.

ആരാധനാലയങ്ങൾ

ദൈവമാതാ പള്ളി , സെൻ്റ് മരിയ ഗൊരേത്തി പള്ളി , സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ,പൂപ്പാറ ശിവക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,രാമചന്ദ്രദേവി ശ്രീ അയ്യപ്പക്ഷേത്രം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ : ഹയർ സെക്കന്ററി സ്കൂൾ , രാജകുമാരി
- എൻ എസ് എസ് കോളേജ്, രാജകുമാരി
- എം ജി എം. ഐ ടി ഐ, രാജകുമാരി.
- ഹോളി ക്യുൻസ് യൂ പി സ്കൂൾ , രാജകുമാരി
- സെന്റ് മേരീസ് സെൻട്രൽ സ്കൂൾ , രാജകുമാരി
ഭൂപടം
അവലംബം
- കേരള സർക്കാർ ഔദ്യോഗിക വെബ്‌സൈറ്റ്
- ഇടുക്കി ജില്ലാ ഭരണകൂടം
- കേരള ടൂറിസം
- ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, രാജകുമാരി ( GVHSS RAJAKUMARI )
- പ്രാദേശിക വാർത്താ മാധ്യമങ്ങൾ
- ഗവേഷണ ലേഖനങ്ങൾ & പ്രാദേശിക പഠനങ്ങൾ സംബന്ധിച്ച കൂടുതൽ വിശദമായ പഠനങ്ങൾക്കായി ഇടുക്കി ജില്ലയിലെ ഭൂമിശാസ്ത്ര, കാർഷിക വിവരങ്ങൾ സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ എന്നിവ പരിശോധിക്കാവുന്നതാണ്.