അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ/2023-24
ജൂൺ 5.പരിസ്ഥിതിദിനം ആചരിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് അസംപ്ഷൻ ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ വൃക്ഷത്തൈ നട്ടു. എൻ.സി.സി. വിദ്യാർത്ഥികൾ സ്കൂൾ പരിസരം ശുചിയാക്കി.
ജൂൺ 19.വായനാ ദിനാചരണം.
ജൂൺ 19 വായനാ ദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ ശ്രീ.സാദിർ തലപ്പുഴ നിർവഹിച്ചു. വായന നമ്മെ അറിവിൻ്റെ ലോകത്തേക്ക് നയിക്കും. അജ്ഞയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കും.മൊബൈൽ ഫോണും ഇൻറർനെറ്റ് വ്യാപകമായി എങ്കിലും വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അവർ ഓർമിപ്പിച്ചു. ചടങ്ങിൽ സുകളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും നിർവ്വഹിച്ചു. ക്ലബ്ബുകളെ പ്രതിനിധീകരിച്ച് മൺചിരാതുകൾ തെളിയിച്ചു.
ജൂൺ 21. വേൾഡ് യോഗാ ദിനം.
ലോക യോഗാ ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും യോഗ ഡെമോൺസ്ട്രേഷനും ഡിസ്പ്ലേയും സംഘടിപ്പിച്ചു .അസംപ്ഷൻ ഹൈസ്കൂളിലെ എൻ.സി.സി.കേഡറ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. യോഗ പ്രദർശനത്തിൽ നൂറോളം എ.സി.സി വിദ്യാർത്ഥികൾ പങ്കെടുത്തു .പരിപാടികൾക്ക് സി.ടി.ഓ (എൻസിസി ഇൻചാർജ് .)ശ്രീ .അർജുൻ തോമസ് നേതൃത്വം നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പരിപാടികൾ ഒരു മണിക്കൂർ നീണ്ടുനിന്നു .
ജൂൺ 26.ലഹരി വിരുദ്ധദിനം.
വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി അസംപ്ഷൻ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ , പോസ്റ്റർ പ്രദർശനങ്ങൾ .ലഹരി വിരുദ്ധ റാലികൾ, ഒപ്പു ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിന് തന്നെ വലിയ ഭീഷണിയാണ് .ലഹരി ഉപയോഗം മുതിർന്നവരിൽ നിന്നും വിദ്യാർത്ഥികളിലേക്ക് പടരുന്ന ഒരു പ്രവണത നാം കണ്ടുവരുന്നു .ഇത് നമ്മുടെ സമൂഹത്തിന് വലിയ ഭീഷണിയാണ് .ലഹരി മാഫിയകളിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ലഹരി വിരുദ്ധ ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഉദ്ദേശം. ക്ലബ്ബ് മുഖ്യചുമതല ശ്രീ സജി സാർ നിർവഹിക്കുന്നു.
ആഗസ്റ്റ് 6,9.യുദ്ധവിരുദ്ധദിനം ആചരിച്ചു.
അസംപ്ഷൻ ഹൈസ്കൂളിൽ യുദ്ധവിരുദ്ധദിനം ദിനം ആചരിച്ചു. പ്രത്യേക സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി.അസംബ്ലിയിൽ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ യെടുത്തു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഡാക്കോ കൊക്കുകളുടെ നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.സ്കൗട്ട് ഗൈഡ്സ് ,ജെ ആർ സി ,എൻ സി സി തുടങ്ങിയ സംഘടനകളും പ്രവർത്തനങ്ങളിൽ സഹകരിച്ചു.
ആഗസ്റ്റ് 15.സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു .ആഗസ്റ്റ് 15 :സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ പതാക ഉയർത്തി.പ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ ശ്രീ.ഭാസ്കരൻ ബത്തേരി വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശംനൽകി.ദേശഭക്തിഗാനാലാപനം,ഡിസ്പ്ലേ,തുടങ്ങിയവയുമുണ്ടായിരുന്നു.തുടർന്ന് സ്കൗട്ട് ഗൈഡ്,എൻസിസി,ജെ ആർ സി . വിദ്യാർത്ഥികൾ ബത്തേരി നഗരത്തിൽ സ്വാതന്ത്ര്യദിന റാലി നടത്തുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിക്കുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ശ്രീ. ഷാജി ജോസഫ് , ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. ആനിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.
സെപ്റ്റംബർ 5.അധ്യാപകദിനം ആചരിച്ചു.
അധ്യാപകദിനാചരണംനടത്തി.സെപ്റ്റംബർ 5:സുൽത്താൻബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.പി.ടി.എ.യു ടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലായിരുന്നു ദിനാചരണം നടത്തിയത്.സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് പരുവുമ്മേൽ അധ്യാപകദിന സന്ദേശം നൽകി. പി.ടി.എ.യോടൊപ്പം സ്കൂൾ പാർലമെൻറ് അംഗങ്ങൾ,സ്കൗട്ട് ഗൈഡ്,എൻ.സി.സി,ജെ ആർ.സി, വിദ്യാർത്ഥികൾ ചേർന്ന് അധ്യാപകർക്ക് മെമെന്റോയും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ബിജു ഇടയനാൽ എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ശാലിനി വിദ്യാർത്ഥി പ്രതിനിധിയായി എൽന എന്നിവർ അധ്യാപകരെ അനുമോദിച്ചു സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് പിടിഎക്കും,വിദ്യാർത്ഥികൾക്കും നന്ദി അറിയിച്ചു.തുടർന്ന് അധ്യാപകർ വിദ്യാർഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
സെപ്റ്റംബർ 14.ഹിന്ദി ദിനാചരണം നടത്തി.
രാഷ്ട്രഭാഷ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു .ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തി ഗാനം,പോസ്റ്റർ ,വിവിധ മത്സരങ്ങൾ തുടങ്ങിയവ നടത്തി.
സെപ്റ്റംബർ 18. ഓസോൺദിനം ആചരിച്ചു.
സെപ്റ്റംബർ 18 ഓസോൺ ഡേ ആചരിച്ചു.ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് ഹെഡ്മാസ്റ്റർ സന്ദേശം നൽകി.പോസ്റ്റർ പ്രദർശനം, ബോധവൽക്കരണ ക്ലാസുകൾ മുതലായവ സംഘടിപ്പിച്ചു.
ഒൿടോബർ 2. ഗാന്ധിജയന്തിദിനം.
ഒക്ടോബർ 2: ഗാന്ധിജയന്തി ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടപ്പിലാക്കി സ്കൗട്ട് ആൻഡ് ഗൈഡ്സ് എൻസിസി, എ ആർ സി തുടങ്ങിയ ക്ലബ്ബുകൾ ഭാഗമാക്കായി. സ്കൗട്ട് ആൻഡ് ഗൈഡ്സ് എൻസിസി എന്നിവർ സ്കൂളും പരിസരവും വൃത്തിയാക്കി. സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിയെ അറിയാം പരിപാടിക്ക് തുടക്കമിട്ടു .ഒക്ടോബർ രണ്ടു മുതൽ 8 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത് അതിൻറെ ഭാഗമായി ബത്തേരി പട്ടണത്തിലൂടെ ഗാന്ധിയെ അറിയാം റാലി നടത്തി.. സ്കൗട്ട് അധ്യാപകനായ ശ്രീ ഷാജി ഗൈഡ് ക്യാപ്റ്റൻ ജോസഫ് ശ്രീമതി കെ ജെ എന്നിവർ നേതൃത്വം നൽകി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.അന്നേദിവസം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾഗാന്ധി പ്രതിമയിൽ പുഷ്പചക്രം അർപ്പിച്ചു.
നവംബർ 1.കേരള പിറവി ദിനം.
കേരളപിറവിദിനത്തോടനുബന്ധിച്ച് സ്കൂളിൽ തിരുവാതിര സംഘടിപ്പിച്ചു. 160 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര കാണികളിൽ ആവേശം ഉണ്ടാക്കി. വിദ്യാർത്ഥികൾ നാളെത്തിനൊത്ത് ചുവടുകൾ വച്ചു. സ്കൂളിലെ അധ്യാപികമാർ തന്നെയാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.
ഡിസംബർ 3.വേൾഡ് ഡിസബിലിറ്റി ഡേ.
വേൾഡ് ഡിസബിലിറ്റി ഡേ ആചരിച്ചു.ചടങ്ങിൽ കുമാരി നന്ദന വിവിധ പരിപാടികൾ അവതരിപ്പിച്ചു .നന്ദനക്ക് കാലിന് സ്വാധീന കുറവുള്ളതാണ്. നന്ദന അവതരിപ്പിച്ച ഡാൻസ് വിദ്യാർത്ഥികളെ ആകർഷിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് നന്ദനയെ പൊന്നാട അണിയിച്ചു. വൈകല്യം ഒരു കുറവല്ലെന്നും അത് ദൈവത്തിൻറെ സമ്മാനമാണെന്നും ഇവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്താൻ പാടില്ലെന്നും സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ സിസ്റ്റർ ആഷ്‌ലി ഓർമ്മിപ്പിച്ചു.
ജനുവരി 30.രക്തസാക്ഷിത്വദിനം ആചരിച്ചു
അസംപ്ഷൻ ഹൈസ്കൂളിൽ ഗാന്ധിജിയുടെ 76-ാംരക്തസാക്ഷിത്വദിനം ആചരിച്ചു. ഈ ദിനം ദേശീയതലത്തിൽ സർവോദയ ദിനമായും ആചരിക്കുന്നു . അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ വിവിധ പരിപാടികളോടെ ഈ ദിനം ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന ,റാലി ,നഗരത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം, മുതലായവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ റാലിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ സ്കൗട്ട് ഗൈഡ് അധ്യാപകരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഗാന്ധിജിയുടെ ഛായാചിത്രം സ്കൂൾ ഓഫീസിന് മുന്നിൽ പ്രദർശിപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു ,തുടർന്ന് റാലിയായി നഗരത്തിലൂടെ പോവുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് സ്കൗട്ട് അധ്യാപകനായ ശ്രീ ഷാജി ജോസഫ് നേതൃത്വം നൽകി. ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി അനിയമ്മ കെ ജെ നിയുക്ത സ്കൗട്ട് അധ്യാപികയായ ശ്രീമതി ജീന ടീച്ചറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഫെബ്രുവരി 21.മലയാള ഭാഷാ ദിനം ആചരിച്ചു.
ഫെബ്രുവരി 21 അസംപ്ഷൻ ഹൈസ്കൂളിൽ മലയാള ഭാഷാദിനം ആചരിച്ചു. മലയാളഭാഷ അധ്യാപകനായ ശ്രീ സൂരജ്
വിദ്യാർത്ഥികൾക്ക് മലയാളം ഭാഷാദിനത്തോടനുബന്ധിച്ച് സന്ദേശം നൽകി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ആശംസകൾ അറിയിച്ചു.
ഫെബ്രുവരി 22. പരിചിന്തന ദിനം (ബേഡൻ പവലിൻറെ ജന്മദിനം)
അസംപ്ഷൻ ഹൈസ്കൂളിൽ ഫെബ്രുവരി 22 ബേഡൻ പവലിൻറെ ജന്മദിനം പരിചിന്തനദിനമായി ആചരിച്ചു. ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്കൗട്ട് ഗൈഡ് മീറ്റിംഗ് വിളിച്ചു കൂട്ടി. അന്നേദിവസം രാജ്യപുരസ്കാർ നേടിയ മുഴുവൻ കുട്ടികളെയും വിളിച്ചു ആദരിക്കുകയുണ്ടായി. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീ ഷാജൻ സെബാസ്റ്റ്യൻ വിദ്യാർഥികളെ അനുമോദിച്ച് സംസാരിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ബിജു ഇടനാൾ ,സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ ആശംസകൾ അറിയിച്ചു