കൊറോണ കൊറോണ നാടുവാണീടും കാലം മനുഷ്യരെല്ലാരും ജാഗ്രതയിൽ വണ്ടിയുമില്ല പുകയുമില്ല വീട്ടിലിരിപ്പാണെല്ലാവരും ഫാക്ടറിയില്ല പുകയുമില്ല ശുദ്ധമായ് തീ൪ന്നുജലാശയങ്ങള് വായുവും വെള്ളവും ശുദ്ധമായി ആഗോളതാപനം എങ്ങുപോയി കൊറോണ നാടുവാണീടും കാലം മനുഷ്യരെല്ലാരും ജാഗ്രതയിൽ ഫൈസ്ററാറുമില്ല ത്രീസ്ററാറുമില്ല റേഷനരിയാണെല്ലാർക്കും മദ്യവുമില്ല പുകയുമില്ല അച്ഛനുമമ്മയുംസന്തോഷമാ മക്കളോടൊത്തു ചിരികളിയായ് വീട്ടിലിരിക്കുന്ന കാലമാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത