ചേന്നങ്കരി യു പി എസ്/എന്റെ ഗ്രാമം
ചേന്നങ്കരി
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പെട്ട ഒരു ചെറു ഗ്രാമമാണ് ചേന്നങ്കരി
വയലുകളും ജലാശയങ്ങളും നിറഞ്ഞ ഒരു തനി കുട്ടനാടൻ ഗ്രാമമാണിത് .വിനോദസഞ്ചാരികളുടെ പറുദീസയാണിവിടം . ജലാശയങ്ങളുടെ ഇരു കരകളിലുമുള്ള താമസസ്ഥലങ്ങളും വിവിധ തരം ബോട്ട് സവാരികളും ധാരാളം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു .
ഭൂമിശാസ്ത്രം
സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പ്രദേശമാണ് കുട്ടനാട് .ഉൾനാടൻ കുട്ടനാടൻ ഗ്രാമമായ ചേന്നങ്കരിയിൽ ജലഗതാഗത സംവിധാനങ്ങളെയാണ് ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ദേവമാതാ ഹൈസ്കൂൾ ചേന്നങ്കരി
- പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ശ്രീ തോമസ് ചാണ്ടി (മുൻ മന്ത്രി )
ആരാധനാലയങ്ങൾ
- സെന്റ് .ജോസഫ്സ് ദേവാലയം
- ശ്രീഭദ്രാ ദേവീക്ഷേത്രം