ജി.എം.എൽ.പി.എസ് കുമരംപുത്തൂർ/എന്റെ ഗ്രാമം
കുമരംപുത്തൂർ
കുന്തിപ്പുഴയും അരിയൂർ തോടും വടക്കൻ മലനിരകളും അതിരായി സൈലന്റ് വാലിയും പാത്രക്കടവും എല്ലാം ഉൾച്ചേർത്തുകൊണ്ട് നിശ്ശബ്ദ സുന്ദരമായി കുമരംപുത്തൂർ എന്ന ഈ ഗ്രാമം കഴിയുന്നു .ധാരാളം ഐതിഹ്യങ്ങളും സ വിപ്ലവ കഥകളും ഉറങ്ങി കിടക്കുന്നുണ്ട് ഈ ഗ്രാമത്തിൽ .
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലാണ് കുമരംപുത്തൂർ സ്ഥിതി ചെയ്യുന്നത് .ആകെ 1763 ഹെക്ടർ ആണ് ഈ ഗ്രാമത്തിന്റെ വിസ്തീർണം .ഈ ഗ്രാമത്തിലൂടെ പാലക്കാട് കോഴിക്കോട് ദേശിയ പാത കടന്നു പോകുന്നുണ്ട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്, പള്ളിക്കുന്ന്
- ടെലിഫോൺ എക്സ്ചേഞ്ച് ,പള്ളിക്കുന്ന്
- ഗ്രാമപഞ്ചായത് കാര്യാലയം ,പയ്യനെടം
ശ്രദ്ധേയരായ വ്യക്തികൾ
- കെ പി എസ് പയ്യനെടം
- കൊങ്ങശ്ശേരി കൃഷ്ണൻ
- മമ്മുക്കുട്ടി ഹാജി
ആരാധനാലയങ്ങൾ
- കുമരംപുത്തൂർ പഴയ ജുമാമസ്ജിദ്
- വട്ടമ്പലം ശ്രീ ദുര്ഗ ഭഗവതി ക്ഷേത്രം
- ലൂർദ് ചർച് ,കല്യാണക്കാപ്പ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എം എൽ പി സ്കൂൾ കുമരംപുത്തൂർ
- എ യൂ പി സ്കൂൾ പയ്യനെടം
- ജി യു പി സ്കൂൾ നെച്ചുള്ളി