ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഇന്ന് നമ്മുടെ ലോകം മുഴുവനും നേരിടുന്ന ഒരു പ്രശ്നമാണ് കൊറോണ.മനുഷ്യനും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത് .ഇവ മാരകമായ രോഗം പരത്തുന്നു.ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തിച്ചേരുന്നു.ഇവ ശ്വാസനാളിയേയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമെല്ലാമാണ് ഇതിൻ്റെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കാം.ഇന്ന് ലോകത്ത് ഒട്ടേറെപ്പേർ ദിനംപ്രതി ഈ അസുഖം കാരണം മരണപ്പെടുന്നു. സാധാരണ ജലദോഷ പനിയെപ്പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ് ,ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇവ ഏതാനും ദിവസം നീണ്ടു നിൽക്കുന്നു. പ്രായമായവരിലും കുട്ടികളിലുമാണ് ഈ രോഗം ഗുരുതരമാകുന്നത്.എന്നാൽ ഈ രോഗത്തിൽ നിന്ന് ഒരു പാട് പേർ മുക്തരാവുന്നുമുണ്ട്. ഈ രോഗം ആദ്യമായി ചൈനയിലാണ് കാണപ്പെട്ടത്. എന്നാൽ ഇന്ന് ഇത് ലോകത്തിൻ്റെ ഓരോ കോണിലും ഉണ്ട്. നമുക്കെല്ലാവർക്കും ഒരുമിച്ച് നിന്ന് ഈ മഹാമാരിയെ ലോകത്തു നിന്നും തുടച്ചു നീക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം