അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാരംഗം/2023-24
2023-24 വർഷത്തെ പ്രവർത്തനങ്ങൾ
ജൂലൈ .സ്കൂൾതല കലോത്സവം സംഘടിപ്പിച്ചു.
അസംപ്ഷൻ ഹൈസ്ക്കൂളിൽ സ്കൂൾതല കലോത്സവം സംഘടിപ്പിച്ചു.മൂന്ന് വേദികളിലായി വിവിധ പരിപാടികൾ ക്രമപ്പെടുത്തി അവതരിപ്പിച്ചു. നാടക നൃത്ത ഇനങ്ങൾ പ്രധാന വേദിയിലും മറ്റു ചില ഇനങ്ങൾ രണ്ടാമത്തെയും മൂന്നാമത്തെയും വേദികളിലായി സംഘടിപ്പിച്ചു .വേദികൾക്ക് രാഗം ,താളം , ശ്രുതി എന്നീ പേരും നൽകി നൽകി. സ്റ്റേജിതര മത്സരങ്ങൾ നേരത്തേ സംഘടിപ്പിച്ചു വിലയിരുത്തിയരുന്നു.സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് ടീച്ചർ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി.
സബ്ജില്ലാ കലാമേളയിൽ ഹൈസ്കൂളിന് മികച്ച വിജയം
നവംബർ ഒമ്പതാം തീയതി മുതൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്ജില്ലാ സ്കൂൾ കലാമേളയിൽ ഹൈസ്കൂളിന് മികച്ച വിജയം. കൂടാതെ ബത്തേരി സബ്ജില്ല സംസ്കൃതോൽസവത്തിലും അസംപ്ഷൻ ഓവറോൾ ചാപ്പ്യന്മാരുമായി. ആകെ 184 പോയിന്റ് നേടിയ ഹൈസ്കൂൾ ബത്തേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ റണ്ണറപ്പായി . വിവിധ മത്സരങ്ങളിൽ നിന്നായി 33 എ ഗ്രേഡുകളും ഏഴ് ബി ഗ്രേഡുകളും മൂന്ന് സീ ഗ്രേഡുകളും സ്കൂൾ കരസ്ഥമാക്കി. സംഘഗാനം, കൂടിയാട്ടം സംസ്കൃതം സംഘഗാനം മാർഗംകളി തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്ത് എത്തി .കൂടാതെ മറ്റു വ്യക്തിഗത ഇനങ്ങളിലും മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
മാർഗംകളിയിൽ ചരിത്രം കുറിച്ച് സ്കൂൾ
മാർഗംകളിയിൽ ചരിത്രം കുറിച്ച് സ്കൂൾ .മാർഗംകളിയിൽ പുതിയ ചരിത്രം കുറിച്ചു അസം ഹൈസ്കൂൾ .കഴിഞ്ഞ നിരവധി വർഷങ്ങളായുള്ള അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായ മാർഗങ്ങളിൽ ഈ വർഷവും ചരിത്രം ആവർത്തിച്ചു. . മികച്ച പരിശീലനവും കൂട്ടായ്മയുമാണ് വിജയത്തിന് പിന്നിൽ .
സംസ്കൃതോൽസവത്തിൽ അസംപ്ഷൻ ഓവറോൾ .
ഈ വർഷത്തെ സബ്ജില്ല സംസ്കൃതോൽസവത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് ഓവറോൾ . അസംപ്ഷൻ ഹൈസ്കൂൾ കൂടുതൽ പോയിൻറ് നേടി ഓവറോൾ ചാമ്പ്യന്മാരായി .കലാമേളയിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും പരിശീലനത്തിന് നേതൃത്വം കൊടുത്ത അധ്യാപകരെയും പിടിഎ അനുമോദിച്ചു.
മാർഗംകളി:ജില്ലയിലും അസംപ്ഷൻ സ്കൂൾ ഒന്നാമത്.
മാർഗംകളിയിൽ ചരിത്രം കുറിച്ച് സ്കൂൾ .മാർഗംകളിയിൽ പുതിയ ചരിത്രം കുറിച്ചു അസം ഹൈസ്കൂൾ .കഴിഞ്ഞ നിരവധി വർഷങ്ങളായുള്ള അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായ മാർഗങ്ങളിൽ ഈ വർഷവും ചരിത്രം ആവർത്തിച്ചു. വയനാട് ജില്ലയിലും അസംപ്ഷൻ സ്കൂൾ ഒന്നാമതായി.
കൂടിയാട്ടം എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം.
സ്കൂളിലെ സംസ്കൃതം ക്ലബ്ബിലെ മികവുറ്റ കലാകാരന്മാരെ അണിനിരത്തി അധ്യാപകനായ ശ്രീകുമാർ സാറിൻറെ നേതൃത്വത്തിൽ കൂടിയാട്ടം ടീമിലെ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു. കൂടിയാട്ടം മത്സരത്തിൽ സബ് ജില്ലയിലും ജില്ലാതലത്തിലും സ്കൂളിലെ വിദ്യാർഥികൾ മികവ് പുലർത്തി ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
ജില്ലാ കലാമേളയിൽ മികവ്.
ബത്തേരി സർവജന ഹയർസെക്കൻഡറി സ്കൂളിൽയിൽ വച്ച് നടന്ന വയനാട് ജില്ല സ്കൂൾ കലോത്സവത്തിൽ അസംപ്ഷന് മികവ്. മാർഗംകളി സംഘഗാനം കൂടിയാട്ടം സംസ്കൃത സംഘഗാനം തുടങ്ങിയ ഗ്രൂപ്പിനങ്ങളിൽ Aഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി .കൂടാതെ മറ്റു വ്യക്തിഗത ഇനങ്ങളിൽ മികവ് പുലർത്തി. മാർഗംകളിയിൽ വർഷങ്ങളായുള്ള ചരിത്രം ആവർത്തിച്ച് എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.