എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
38098-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 38098 |
യൂണിറ്റ് നമ്പർ | LK/2018/38098 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ലീഡർ | കാർത്തിക കമൽ |
ഡെപ്യൂട്ടി ലീഡർ | അലൻ കോശി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജയശ്രീ പി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എസ് നായർ |
അവസാനം തിരുത്തിയത് | |
02-12-2024 | 38098 |
അഭിരുചി പരീക്ഷ
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തി.
2022 -25 ബാച്ച്
അമ്മമാർ പഠിക്കട്ടെ നമ്മുടെ സോഫ്റ്റ്‌വെയർ
ലിറ്റിൽ ലൈറ്റിസ് ന്റെ നേതൃത്വത്തിൽ അമ്മമാർക്ക് കംപ്യൂട്ടർ പരിശീലനം നടത്തി .
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം
പ്രിലിമിനറി ക്യാമ്പ്
2022 25 ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 23 തീയതി സ്കൂൾ ഐടി ലാബിൽ നടന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത് സ്കൂളിന്റെ പ്രഥമ അധ്യാപിക ശ്രീമതി പ്രീതകുമാരി പിജി ആണ്. സീനിയർ അസിസ്റ്റന്റ് പ്രീതാ റാണി ആശംസകൾ നേർന്നു മാസ്റ്റർ ട്രെയിനർ ആയ താര ചന്ദ്രനാണ് ക്ലാസ് നയിച്ചത് 5 സെക്ഷനുകൾ ആയിട്ടാണ് ഈ പരിശീലനം നടന്നത്. കോഴ്സ് ബ്രേക്കിംഗ് ഹൈടെക് ഉപകരണങ്ങളെ പരിചയപ്പെടൽസ് അംഗങ്ങളുടെ ചുമതലകൾ ലിറ്റിൽ ഗൈഡ്സ് പദ്ധതി പരിചയപ്പെടൽ ഹൈടെക് പദ്ധതി കുട്ടികളുടെ റോൾ ഗെയിമകൾ ഇങ്ങനെ 5 സെക്ഷനുകൾ ആയിട്ടാണ് ഈ പരിപാടി നടന്നത്.
എംപി ഫണ്ടിൽ നിന്നും ലഭിച്ച ICT ഉപകാരണങ്ങളുടെ DIGITAL DOCUMENTATION
ശ്രീ സോമപ്രസാദ് സാറിന്റെ
എംപി ഫണ്ടിൽ നിന്നും ലഭിച്ച ICT ഉപകാരണങ്ങളുടെ ഉത്ഘാടനവും
ഉത്ഘാടന എംപി സോമപ്രസാദ് അവർകൾ നിർവഹിച്ചു.
മഹനീയ സാന്നിധ്യം...................
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേഖആനിൽ ...............
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ്..
പന്തളം തെക്കേക്കര പഞ്ചായത്തിലെ 14 വാർഡുകളിലെയും ജനപ്രതിനിധികൾ
സ്കൂൾ മാനേജർ ശ്രീമതി പി സോയ അവർകൾ
പൂർവ വിദ്യാർത്ഥി അഡ്വക്കേറ്റ് വിജയകുമാർ
പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജയശ്രീ
മുൻ അദ്ധ്യാപകൻ ശശിധരകുറുപ്പ് എം എസ്
PTAപ്രസിഡന്റ് ശ്രീമതി സുജ
സ്കൂൾ തല ക്യാമ്പ്
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP)
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ബോധവത്കരണ ക്ലാസ്സ് എടുത്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ആണ് ക്ലാസ്സ് നടത്തിയത് .കുട്ടികൾ തന്നെ വൈ ഐപിയുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കുകയും രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ എല്ലാ രക്ഷിതാക്കളെയും ഈ ഒരു പരിപാടിയിലേക്ക് സ്വാഗതം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീമതി രാജി ആശംസ അറിയിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് പുഷ്പ എംബിടിഎ പ്രസിഡണ്ട് പ്രസീത എന്നിവരുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരുന്നു വൈ ഐപിയുടെ ചാർജ് ഉള്ള അനീഷ് ടീച്ചർ ആശയ വിശദീകരണം നടത്തി .ഇതിൽ പത്താം ക്ലാസിലെ ലീഡർ കാർത്തിക ആശയ വിശദീകരണം നടത്ത.
ഹെല്പിങ് ഹാൻഡ് പ്രോഗ്രാം
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പഠനപരിവോഷണ പരിപാടിയിൽ അംഗമാകാൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് കഴിഞ്ഞു. വിദ്യാലയത്തിലെ അക്കാദമിക വെല്ലുവിളികൾ തിരിച്ചറിഞ്ഞു കൊണ്ട് ഗുണമേന്മ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തന പദ്ധതിയാണ് ഇത് സ്കൂൾതലത്തിൽ കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ മുമ്പോട്ട് കൊണ്ടുവരുന്നതിന് വേണ്ടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനമാണ് ഇത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്.
SCRIBUS
സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ സ്ക്രൈബസ് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ ഈ പ്രോജക്ട് രൂപകൽപ്പന ചെയ്തത്. 2023 26 ബാച്ചിലെ വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.ഈ പ്രവർത്തനത്തിലൂടെ സോഫ്റ്റ്‌വെയറിന്റെ ഉപയോഗം കൂടുതൽ മെച്ചപ്പെടുത്താനും കുട്ടികൾക്ക് കഴിഞ്ഞു.
ചന്ദ്രനിലേക്കു ഒരു യാത്ര.......... ഡോക്യൂമെന്റഷൻ
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു ഡ്രാമാറ്റിക് ഡിജിറ്റൽ പ്രസന്റേഷൻ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. നാലു ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുക. അവിടെ നിന്നും സുരക്ഷിതരായി തിരിച്ചു വരിക. മനുഷ്യ രാശിയുടെ ചരിത്രത്തിൽ എക്കാലത്തെയും ആവേശം കൊള്ളിച്ച സംഭവ ബഹുലമായ ഈ ശാസ്ത്ര നേട്ടം ഒട്ടും ചോരാതെ അനുഭവിക്കാൻ കഴിയുന്ന തരത്തിൽ ചിട്ടപ്പെടുത്തിയDramatic Digital Presentation ആണ് in APOLLO 11 എന്ന ഈ പരിപാടി.
ഈ പ്രോഗ്രാമിന്റെ ഡിജിറ്റൽ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏറ്റെടുത്തു നടത്തുകയുണ്ടായി.
പഠനം എ ഐ യിലൂടെ,നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ തേടി വിദ്യാർഥികൾ
അനുദിനം വിസ്മയവഹമായ സാധ്യതകൾ തുറന്നു നൽകുന്ന സാങ്കേതിക മേഖലയാണ് നിർമ്മിത ബുദ്ധി. മനുഷ്യരേക്കാൾ വേഗതയിലും കൃത്യതയിലുംഞാൻ ജോലി ചെയ്യാൻ ഇന്ന് മെഷീനുകൾക്ക് സാധിക്കും.നാം മുഷിഞ്ഞു ചെയ്യുന്ന പല ശ്രമകരമായ ജോലികളും നിർമ്മിത ബുദ്ധി എളുപ്പത്തിൽ ചെയ്യുന്നു. എ ഐ ഉപയോഗിച്ച് സ്വന്തമായി ചിത്രം വരച്ചാലോ. എസ് വി എച്ച്സിലെ കുട്ടികൾ AI ഉപയോഗിച്ചാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്.
പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ ആൽബങ്ങൾ തയ്യാറാക്കാനും ഡോക്യുമെന്ററി തയ്യാറാക്കാനും ആണ് ചിത്രങ്ങൾ ശേഖരിക്കുന്നത്. 2022- 23 ബാച്ച് കുട്ടികളാണ് മറ്റു കുട്ടികൾക്ക് പരിശീലനം നൽകുന്നത്. നമ്മുടെ ജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന വിവിധ സന്ദർഭങ്ങൾ കുട്ടികൾ വിശദീകരിച്ചു. നമ്മുടെ ചുറ്റിലും നിരവധി മേഖലകളിൽ നിർബന്ധയുടെ സാധ്യതകൾ ഇന്ന് ഉപയോഗിച്ച് വരുന്നുണ്ട്. ഈ മേഖലകളെ കുറിച്ചാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ക്ലാസ് നൽകിയത്. മെഷീൻ ലേണിങ് മോഡലുകൾ തയ്യാറാക്കാനുള്ള ചില ഓൺലൈൻ പ്ലാറ്റ്ഫോം കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.നിർമ്മിത ബുദ്ധി എന്ന ആധുനിക സാങ്കേതിയുടെ സാധ്യതകൾ കുട്ടികളിലേക്ക് എത്തുന്നതിനായിട്ടാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നത്.
ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം
വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് ജില്ലാതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. പത്തനംതിട്ട പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ ആണ് ഇങ്ങനെ ഒരു ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ചത്.
വായന വാരാചരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ നടപ്പിലാക്കിയത്. വായന ക്വിസ്, സ്കൂൾ പത്രം ,ബഷീർ ദിനാചരണം ,സെമിനാറുകൾ ,പതിപ്പുകൾ തയ്യാറാക്കൽ, കവിത സല്ലാപങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. കുട്ടികൾ ഇത് ഡോക്യുമെന്റ് ചെയ്യുകയും ലൈബ്രറി കൗൺസിൽ അയച്ചുകൊടുക്കുകയും ചെയ്തു.
ജില്ലാതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.
KDENLIVE സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ എഡിറ്റിംഗ് നടത്തിയത് .
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
എസ് വി എച്ച് എസ് പൊങ്ങൽടി സ്കൂളിലെ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽനടത്തി.
പോളിംഗ് ഓഫീസേഴ്സ് ആയിട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരഞ്ഞെടുക്കുകയും അതുപോലെതന്നെ കൺട്രോൾ യൂണിറ്റും വോട്ടിംഗ് മെഷീനും കൈകാര്യം ചെയ്ത് കുട്ടികൾ തന്നെയാണ്
5 6 7 ക്ലാസിലെ കുട്ടികൾക്ക് നാമനിർദ്ദേശം നൽകുന്നതു മുതൽ ഉള്ള എല്ലാ ഘട്ടങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പിന്തുണ ഉണ്ടായിരുന്നു .അഞ്ചാം ക്ലാസിലെ കൊച്ചു കുട്ടികൾക്ക് വോട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്നും വോട്ടിംഗ് മെഷീൻ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കുട്ടികൾ വിശദീകരിച്ചു കൊടുത്തു
സമഗ്രമായി സമഗ്ര
സമഗ്ര ലേണിംഗ് ആപ്പ് കുട്ടികളെ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ വിഭവ പോർട്ടൽ ആയ സമഗ്ര പ്ലസ് പരിഷ്കരിച്ചിരിക്കുകയാണ്. ക്ലാസിലെ മാറിയ പാഠപുസ്തകങ്ങൾക്ക് അനുസരിച്ച് നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തി അധ്യാപകർക്ക് പുറമേ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് സമഗ്ര പ്ലസ് ഒരുക്കിയിട്ടുള്ളത്.
സമഗ്ര പ്ലസ് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസുകൾ എടുത്തു. സമഗ്ര പ്ലസിലെ ഇന്റർഫേസ് പരിചയപ്പെടുത്തുകയും മധ്യഭാഗത്തു കാണുന്ന ദിനാചരണങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു
സമഗ്ര പ്ലസിലെ അധിക സൗകര്യങ്ങളെ കുറിച്ചാണ് കുട്ടികൾ വിശദീകരിച്ചത്.
പോഡ്കാസ്റ്റ്
ഭാഷാ വിഷയങ്ങളുടെ ഓഡിയോ ഫയലുകൾ ഉൾപ്പെട്ട പോഡ് കാസ്റ്റ് റൂം പരിചയപ്പെടുത്തി.
സമഗ്ര ഹോം പേജിലെ പോഡ്കാസ്റ്റ് എന്നിവയെ ക്ലിക്ക് ചെയ്ത് മീഡിയം സബ്ജറ്റ് ചാപ്റ്റർ സെലക്ട് ചെയ്ത് നൽകിയാൽ ആ പാഠഭാഗത്തിന്റെ ഓഡിയോ കേൾക്കാനാകും.
ലേണിംഗ് റൂം
കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനും സ്വയം പഠനത്തിനും പഠിച്ച പാഠഭാഗങ്ങളുടെ ഉറപ്പിക്കുന്നതിനും ക്ലാസ് മുറികളിൽ വിവിധ കാരണങ്ങളാൽ നഷ്ടപ്പെട്ട പഠനം ലഭ്യമാക്കുന്നതിനും വിധത്തിലാണ് ലേർണിംഗ് റൂം ഡിജിറ്റൽ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ലേണിംഗ് റൂം ഉപയോഗിക്കുന്നതിനായി സമഗ്രയുടെ ഹോം പേജിലെ ലേർണിംഗ് റൂം എന്ന ഓപ്ഷനെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കുട്ടികൾക്ക് മീഡിയം ക്ലാസ് സബ്ജറ്റ് ചാപ്റ്റർ എന്നിവ സെലക്ട് ചെയ്താൽ തുറന്നു വരുന്ന ജാലകത്തിൽ ലേർണിംഗ് മെറ്റീരിയൽസ് പഠന ആശയങ്ങൾ ലിസ്റ്റ് ചെയ്യുന്നതായിരിക്കും ഓരോ വീഡിയോയെ തുടർന്നും പഠിതാവിന് സ്വയം വിലയിരുത്തുന്നതിനും ഇൻട്രക്ടീവായ ചോദ്യങ്ങൾ അസിസ്റ്റന്റ് എന്ന ബട്ടണിൽ നിന്നും ലഭ്യമാണ് ന്യൂ ചാപ്റ്റർ എന്നതിൽ ക്ലിക്ക് ചെയ്താൽ പാഠപുസ്തകം ഭാഗം കാണാനും സാധിക്കും.
കുട്ടികളുടെ അവകാശ ദിനം (പോസ്റ്റർ നിർമ്മാണം )
S.V.H.S. പോങ്ങലാടി സ്കൂളിലെ little kites വിദ്യാർത്ഥികൾ ലോക കുട്ടികളുടെ അവകാശ ദിനം ആഘോഷിച്ചു.നവംബർ 20-നു കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി പോസ്റ്റർ പ്രദർശനം, സമവായ സെഷനുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
കുട്ടികളുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടണം’ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി പ്രീതകുമാരി പി.ജി. "കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ബോധവത്കരണം സമൂഹത്തിന്റെ ആവശ്യമാണെന്നും ഓരോ കുട്ടിക്കും മികച്ച ജീവിതം ലഭിക്കാനുള്ള പിന്തുണ ലഭിക്കണമെന്നും" ചൂണ്ടിക്കാട്ടി.
വിനോദപരിപാടികളും ഉൾപ്പെടുത്തിയാണ് ആഘോഷം നടന്നത്. പ്രധാനധ്യാപകൻ കുട്ടികളുടെ പ്രതിഭയെ പ്രശംസിച്ച് അവരുടെ മുന്നേറ്റത്തിനുള്ള പിന്തുണ ഉറപ്പാക്കി.
പ്രഥമഅധ്യാപിക പ്രീതകുമാരി പി.ജി ആശംസ പ്രസംഗത്തിൽ ബാലാവകാശങ്ങളുടെയും അവയുടെ പ്രാധാന്യത്തിന്റെയും പ്രസക്തി വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുത്തു