ജി.എച്ച്.എസ്സ്.കുമരപുരം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി വീഢിയോ
9B യിലെ വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുടെപരിപാടികൾ

വായനാപക്ഷം ഉദ്ഘാടനം - ജൂൺ 19, 2018

ശ്രീ. പി. എൻ.പണിക്കരുടെ സ്മരണയ്ക്കായി നടത്തുന്ന വായനാപക്ഷത്തിന് ഇന്നു തുടക്കമായി. രാവിലെ 9.30ന് സ്കൂൾഅസംബ്ളിയിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ ശ്രീ.സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻറ് ശ്രീ. സുനിൽ അധ്യക്ഷനായിരുന്ന പ്രസ്തുത ചടങ്ങിൽ വച്ചുതന്നെ സ്കൂളിലെ വായനാമുറിയുടെ ഉദ്ഘാടനവും നടന്നു.

ശേഖരീപുരം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ പുസ്തകപ്രദർശനവും

തദവസരത്തിൽ നടക്കുകയുണ്ടായി. ആശംസകളർപ്പിക്കാൻ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ശേഖരീപുരം ഗ്രന്ഥശാലാ ഭാരവാഹികളും സന്നിഹിതരായിരുന്നു. ശ്രീ. ഭാസ്ക്കരൻ മാസ്ററർ നന്ദി പ്രകാശിപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് വായനാദിനപ്രതിജ്ഞ,

പത്രപാരായണം, പി. എൻ.പണിക്കർ അനുസ്മരണപ്രഭാഷണം, ക്വിസ് എന്നിവയും നടന്നു. HSST വിഭാഗം വായനാദിനം prof P A VASUDEVAN Sir ഉത്ഘാടം ചെയ്തു,

വായനാമുറിയുടെ ഉദ്ഘാടനവും നടന്നു.




വിദ്യാരംഗം കലാസാഹിത്യവേദി

കുമരപുരം ഗവ. ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം 2018 ജൂൺ 22ന് സ്കൂളിലെ മുൻ മലയാളം അധ്യാപകനും വാഗ്മിയുമായ ശ്രീ വിജയൻ മാസ്റ്റർ നിർവഹിച്ചു.

സാഹിത്യവേദി അംഗങ്ങളുമായി മാസ്റ്റർ നടത്തിയ സംവാദം അങ്ങേയറ്റം വിജ്ഞാനപ്രദവും സരസവുമായിരുന്നു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരവിജയികൾക്ക് അദ്ദേഹം സമ്മാനദാനം നിർവഹിച്ചു. ഒന്നാം സമ്മാനം അമൽദാസ്(10 സി),

രണ്ടാം സമ്മാനം ആശ. എം (10 സി) എന്നിവർ നേടി. ദേവനന്ദ. ആർ(10 ബി), നവ്യ മനോജ് (9സി) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ അംഗങ്ങൾ ശേഖരീപുരം ഗ്രന്ഥശാല സന്ദർശനം നടത്തി