നിർബന്ധവും സാർവ്വത്രികവുമായ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതിരുന്ന, അറിവുനേടാനുള്ള സൗകര്യങ്ങളെല്ലാം ഉന്നതകുലജാതർക്ക് മാത്രമായി പരിമിതപെടുത്തിയിരുന്ന, വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ച് സാധാരണ ജനങ്ങൾ അജ്ഞരായിരുന്ന ഒരു കാലത്ത് ഒരു വിദ്യാലയം സ്ഥാപിച്ച് ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവ് നേടാൻ അവസരമേകിയ ആദരണീയനായ ശ്രീ ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുകളുടെയും തങ്ങളുടെ മഹത്തായ കർമ്മരംഗത്ത് തിളങ്ങിയ, അക്ഷരത്തിരി ഉള്ളിൽ കൊളുത്തി ഒരു സമൂഹത്തിനാകെ വെളിച്ചം പകർന്ന് തങ്ങളുടെ ജീവിതം ധന്യമാക്കിയ പരേതരായ ഗുരുവര്യന്മാരുടെയും സ്മരണക്കുമുമ്പിൽ അങ്ങേയേറ്റത്തെ ആദരവോടെ ഒരു നിമിഷം തലതാഴ്ത്തുന്നു.  ഒരു വിദ്യാലയം സ്ഥാപിക്കുക എന്നത് ഏറ്റവും മഹത്തായ സാമൂഹ്യസേവനം മാത്രമായി കണക്കാക്കപ്പെടേണ്ടാ ഒരു കാലത്താണ് ശ്രീ ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾആ സത്കർമ്മത്തിന് തുടക്കം കുറിച്ചത്.1868ൽ, വിദ്യാലയം ഇന്ന് സ്ഥിതി ചെയുന്ന പറമ്പിന്റെ തൊട്ടടുത്ത പോത്തേരി വളപ്പിൽ സ്ഥാപിച്ച ഈ വിദ്യാലയം പതിനായിരങ്ങൾക്ക്, അനേകം തലമുറകൾക്ക്  അറിവിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുത്തു കൊണ്ട് 150 ൽ അധികം  വർഷം പിന്നിട്ടു കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നേൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1868 ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് . 1868 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതായിരുന്നു ഈ വിദ്യാലയം .പിന്നീട് കെട്ടിടമുണ്ടാക്കാൻ വേണ്ടി അടുത്ത പറമ്പായ പോത്തേരി പറമ്പിൽ വിദ്യാലയം മാറ്റി സ്ഥാപിച്ചു .അന്നുമുതൽ പോത്തേരി സ്കൂൾ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി . 1902 ലെ പോർട്ട് സെന്റ് ജോർജ് ഗസറ്റ് വിജ്ഞാന പ്രകാരം അഞ്ചാം തരം ഉൾപ്പെടെ ഉള്ള എലിമെന്ററി സ്കൂളായി അന്നത്തെ ഗവണ്മെന്റ് അംഗീകരിച്ചു.