ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ കഴിവുകളെ കണ്ടെത്തി അവ ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നതോടൊപ്പം തൊഴിലിന്റെ പ്രാധാന്യം മനസ്സിലാക്കുകയും  അവരെ സ്വയംപര്യാപ്തരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂൾ പ്രവർത്തി പരിചയ ക്ലബ് പ്രവർത്തിച്ചുവരുന്നത്.ഗിരിജ ടീച്ചർ നേതൃത്വത്തിൽ ഇതിനതകുന്ന നിരവധി പ്രവർത്തനങ്ങളാണ് പ്രവർത്തി പരിചയ ക്ലബ്ബ് ഈ വർഷം കാഴ്ചവച്ചത്. പ്ലാസ്റ്റിക്, മാലിന്യങ്ങൾ എന്നിവയെ എങ്ങനെ മികച്ച ഉൽപ്പന്നങ്ങൾ ആക്കി മാറ്റാമെന്ന ലക്ഷ്യത്തോടുകൂടി പാഴ് വസ്തുക്കളിൽ നിന്നും പ്ലാസ്റ്റിക്കുകളിൽ നിന്നും നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനുള്ള പരിശീലനം ക്ലബ്ബ് നടത്തുന്നു.ഇവ കൂടാതെ ജാം നിർമ്മാണം സ്ക്വാഷ് നിർമ്മാണം, ചുറ്റുമുള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് മൂല്യ വർദ്ധിത ഭക്ഷണങ്ങൾ എങ്ങനെ നിർമ്മിക്കാം എങ്ങനെ വിപണനം ചെയ്യാം തുടങ്ങിയവയിലും പരിശീലനം നൽകുന്നു.പേപ്പർ ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കൾ നിർമ്മാണം ഫാബ്രിക് പെയിൻറിംഗ് ചിത്ര തുന്നൽ തുടങ്ങിയവയിലും കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.പ്രവർത്തിപരിചയ മേളയ്ക്ക് പരിശീലനം നൽകുകയും ചെയ്യുന്നു.