ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യം വേദിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ച വർഷമാണ് കടന്നുപോയത് വിചാരണ ങ്ങളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിക്കുവാനും സാഹിത്യ അഭിരുചി വർദ്ധിപ്പിക്കുവാൻ സാധിച്ചു എന്നത് ഏറെ സന്തോഷമുണ്ട്

          ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ചാണ് ഈ വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് വായനാദിനത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വായന മാസാചരണ പ്രവർത്തനങ്ങൾ അസംബ്ലിയിൽ അവതരിപ്പിച്ചു ജൂൺ 21ന് പ്രശസ്ത സാഹിത്യകാരൻ രാജേഷ് കരിങ്കപ്പാറ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം നിർവഹിച്ചു തുടർന്നുള്ള ദിവസങ്ങളിൽ എൽപി, യുപി വിഭാഗങ്ങൾക്ക് കഥ, കവിത , പോസ്റ്റർ ആസ്വാദനക്കുറിപ്പ് ചിത്രരചന സാഹിത്യ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടി പുസ്തക പ്രദർശനം നടത്തി എൽ പി വിഭാഗം കുട്ടികൾക്ക് മാത്രമായി വായന കാർഡ് നിർമ്മാണം, അക്ഷരമരനിർമ്മാണം എന്നിവ ക്ലാസ് തലത്തിൽ നടത്തി രക്ഷിതാക്കൾക്കായി നടത്തിയ കഥാരചന മത്സരത്തിൽ ഒട്ടേറെ രക്ഷിതാക്കൾ പങ്കെടുക്കുകയും മികവുറ്റ സാഹിത്യ സൃഷ്ടികൾ ലഭ്യമാവുകയും ചെയ്തു എന്നത് ഏറെ സന്തോഷത്തിന് വക നൽകുന്നു. സമാപനത്തോടനുബന്ധിച്ച് മത്സരവിജകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു . സബ്ജില്ല തലത്തിൽ 'മികച്ച വായന മാസാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച വിദ്യാലയമായി കരിങ്കപ്പാറ ജി.യു.പി സ്കൂളിനെ തെരഞ്ഞെടുത്തതിൽ ഏറെ അഭിമാനമുണ്ട്

         ബഷീർ ദിനത്തോടനുബന്ധിച്ച് സുൽത്താന്റെ കൂടെ എന്ന പരിപാടിയിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തൽ - ശബ്ദ പരമ്പര, ബഷീർ കഥാപാത്രങ്ങൾ നിങ്ങൾക്കരികിൽ, കഥാസന്ദർഭങ്ങളുടെ ദൃശ്യാവിഷ്കാരം എന്നീ പരിപാടികൾ നടത്തി 'ബഷീറിനെ അറിയുക ബഷീറിനെ ' എന്ന ക്യാപ്ഷനിൽ ക്വിസ് മത്സരം നടത്തി

      വിദ്യാരംഗം കലാസാഹിത്യവേദിയുടെ വാങ്മയം ഭാഷാ പ്രതിഭാ മത്സരത്തിലെ സ്കൂൾതല പ്രതിഭകളെ  സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു സർഗോത്സവത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുക്കുകയും മെച്ചപ്പെട്ട നിലവാരം പുലർത്തുകയും ചെയ്തു. കേരളപ്പിറവിയോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിനും കേരളീയ ഗാനങ്ങളുടെ ആലാപനത്തിലും നല്ല പങ്കാളിത്തമാണ് ഉണ്ടായത്

മൂന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി നടത്തിയ കഥ,കവിത ശില്പശാല ഈ വർഷത്തെ പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ടതാണ് എഴുത്തിന്റെ വഴികളെ കുറിച്ച് ക്ലാസ്സെടുത്തത് ഈ വിദ്യാലയത്തിലെ അധ്യാപികയായ ആരിഫ ടീച്ചറാണ് മഴയോർമ്മകൾ മാമ്പഴക്കാലം എന്നിങ്ങനെ കഥ കവിത പതിപ്പുകൾ നിർമ്മിച്ച വിദ്യാരംഗം മലപ്പുറം ജില്ലാതലത്തിൽ നടത്തിയ MT @90 പരിപാടിയിൽ തിരക്കഥ നിരൂപണത്തിൽ ഈ വിദ്യാലയത്തിലെ ഷജ്ന സി.പി രണ്ടാം സ്ഥാനത്തിന് അർഹയാവുകയും സംസ്ഥാന ശില്പശാലയിൽ ആരിഫാ മണ്ണെത്തൊടിയിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയതും അധ്യാപക തലത്തിൽ അഭിമാനിക്കാവുന്ന നേട്ടങ്ങളിൽ എടുത്തു പറയേണ്ടതാണ്