ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023 - 24 അധ്യയന വർഷത്തെ ആദ്യത്തെ ദിനാചരണമായ ജൂൺ 5 പരിസ്ഥിതി ദിനം വളരെ വിപുലമായി സ്കൂളിൽ നടത്തി. ഒഴൂർ പഞ്ചായത്തിലെ പച്ച തുരുത്ത് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജൂൺ അഞ്ചിന്  സ്കൂളിൽ വെച്ച്നടന്നു. പദ്ധതിയുടെ ഉദ്ഘാടനം ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കോടിയേങ്ങൽ നിർവഹിച്ചു. ചടങ്ങിൽ ഹരിത കേരള മിഷൻ കോഡിനേറ്റർ, ബ്ലോക്ക് തല ഉദ്യോഗസ്ഥർ , പിടിഎ ഭാരവാഹികൾ  എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി കുട്ടികളോട് വൃക്ഷത്തൈകൾ കൊണ്ടുവരാൻ അധ്യാപകർ മുൻകൂട്ടി നിർദ്ദേശം നൽകിയിരുന്നു . കൂടാതെ കുടുംബശ്രീയിൽ

നിന്നും ധാരാളം വൃക്ഷത്തൈകൾ ലഭിച്ചു. കുട്ടികളെല്ലാം തന്നെ വളരെ ആവേശപൂർവ്വമാണ് ഈ പദ്ധതി ഏറ്റെടുത്തത് . എല്ലാവരും വിവിധ ഫലവൃക്ഷത്തൈകൾ ഉൾപ്പെടെയുള്ള തൈകൾ സ്കൂളിലേക്ക് കൊണ്ടുവന്നു. അവയെല്ലാം തന്നെ സ്കൂളിന്റെ കിഴക്കുഭാഗത്തും വശങ്ങളിലുമായി നട്ടുപിടിപ്പിച്ചു . തൈകളുടെ പരിപാലനത്തിനായി ഹരിത ക്ലബ് അംഗങ്ങളെ ചുമതലപ്പെടുത്തി. കുട്ടികൾ അത് ആവേശപൂർവ്വം ഏറ്റെടുക്കുകയും തൈകൾ പരിപാലിക്കുകയും ചെയ്തു.

                 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി . യുപിതലത്തിൽ പോസ്റ്റർ നിർമ്മാണം കൊളാഷ് നിർമ്മാണം എന്നിവ നടത്തി. എൽ പി തലത്തിൽ പോസ്റ്റർ നിർമ്മാണം പരിസ്ഥിതി ദിന ഗാനങ്ങൾ, പ്രകൃതിയെ വരയ്ക്കാം, എന്നീ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യവുമായി സ്കൂളിലെ  അധ്യാപകരുടെ നേതൃത്വത്തിൽ കഞ്ഞിപ്പുരയ്ക്ക് അടുത്തായി പാവൽ, ചേന, മത്തൻ,  തുടങ്ങിയവ കൃഷി ചെയ്തു . സ്കൂളിലെ തോട്ടത്തിൽ ഉണ്ടായ മത്തൻ,പാവൽ  എന്നിവ ഉച്ചഭക്ഷണത്തിലെ കറിക്കായി ഉപയോഗിക്കാൻ കഴിഞ്ഞത് വരുംവർഷങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട  രീതിയിൽ കൃഷി ചെയ്യാനുള്ള പ്രചോദനമായി .