ഗവ.എൽ.പി.എസ്. നെല്ലിവിള/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വാമദേവൻ   

       അന്ന് ഞാൻ പഠിക്കുമ്പോൾ ഇപ്പോൾ ഉള്ള സ്കൂൾ അല്ലായിരുന്നു .അന്ന് ഓലമേഞ്ഞ അടച്ചുറപ്പില്ലാത്ത ഒരു പച്ച കല്ല് കെട്ടിടം ആയിരുന്നു ഇന്ന് അത് ഒരുപാട് മാറി കോൺക്രീറ് കെട്ടിടമായി . അന്ന് ഞാൻ ഒരു സ്ലേറ്റും പെൻസിലും കൊണ്ട് ആണ് സ്കൂളിൽ പോയിരുന്നത് . ഉച്ചക്കഞ്ഞിക്കു എന്ത് നല്ല മണമാണ് .അടുക്കളയിൽ കഞ്ഞി തിളക്കുമ്പോൾ ഞങ്ങളുടെ വായിൽ വെള്ളമൂറും ... അന്നൊക്കെ കഞ്ഞിയിൽ സ്കൂളിൽ തന്നെ നട്ടുവളർത്തിയ പച്ചക്കറി കഞ്ഞിയിൽ ഉള്പെടുത്തുമായിരുന്നു .അന്നൊക്കെ മാഷുമാരെ പേടി  ആയിരുന്നു . മിഴി തണ്ടുകൾ ഓടിച്ചായിരുന്നു സ്ളേറ്റിൽ മായ്ക്കുന്നത് . വിദ്യാലയത്തിന് മുൻ വേഷം വിശാലമായ ചെടിത്തോട്ടവും പച്ചക്കറി തോട്ടവും ഉണ്ടായിരുന്നു .ഇന്ന് അതിൽ നിന്നൊക്കെ ഒരുപാട് മാറി .. അന്ന് നമുക് ഒരു ക്ലാസ്സിൽ ഇരുന്നാൽ അടുത്ത ക്ലാസ്സിൽ നന്നായി കാണാം കാരണം തട്ടി വെച് മറച്ചിട്ടേ ഉണ്ടായിരുന്നുള്ളു . എന്നാൽ ഇന്ന് ഓരോ ക്ലാസ്സിനും ഓരോ നല്ല മുറികൾ കംപ്യൂട്ടറുകൾ ലാപ്‌ടോപ്പുകൾ വിശാലമായ മൂത്രപുര എല്ലാം ഉണ്ട് ... എന്നാലും എനിക്ക് അന്നത്തെ കാലം ആണ് ഒത്തിരി ഇഷ്ടം ഞാൻ എന്റെ അധ്യാപകരെ ഒരു നിമിഷം ഓർത്തു പോവുകയാണ് ആദ്യാക്ഷരം കുറിച്ച ചവിട്ടിനടന്നു പഠിച്ച എന്റെ ഗവ എൽ  പി എസ നെല്ലിവിള സ്കൂളിൽ നിന്ന് തുടങ്ങിയ കാല് വെയ്പ് ഒരിക്കലും മോശമായില്ല ഞാൻ ഇന്ന് ഒരു എക്സ് ഫിർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്നു .......