ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഇ-വിദ്യാരംഗം‌ കുറവിലങ്ങാട് സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് ലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഭാഗമായ കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ


എന്റെ സ്‌കൂൾ

നമ്മുടെ ജീവിതത്തിന്റെ വിജ്ഞാന മനോഭാവത്തിന്റെ വളരെ നല്ല നിമിഷം സമ്മാനിക്കുന്ന ഒരു കാലഘട്ടമാണ് സ്കൂൾ ജീവിതം. സൗഹാർദവും സന്തോഷ‍വും പങ്കുവയ്ക്കപ്പെടുന്ന കാലഘട്ടം. ആ കാലഘട്ടം നഷ്ടപ്പെടുത്തുന്നവർ ജീവിതത്തിന്റെ സുഖങ്ങൾ അറിയുന്നില്ല. ചിലരെങ്കിലും ഒരിക്കലെങ്കിലും കളിപ്പിക്കുന്ന ഒരു കോമാളിയെ കാണുന്ന കാലഘട്ടമാണ്. ഒരുപാട് പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കുകയും ചിലത് അവസാനിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാവരും ഇതിനെ ആസ്വദിക്കുന്നത് പലവിധത്തിലായിരിക്കും.

ഒരാളുടെ മുന്നോട്ട് ഉള്ള ജീവിതം തീരുമാനിക്കുന്നത് ചിലപ്പോൾ ഈ സ്കൂൾ കാലഘട്ടമായിരിക്കും. ശിശുസഹജമായ കാര്യങ്ങളിൽ നിന്ന് അകന്ന് ജയത്തിന്റെ പുറകെ ഓടുന്ന പല അവസരങ്ങളും എത്തുന്നുണ്ട്. സ്കൂൾജീവിത്തിന്റെ സന്തോഷവും ആസ്വാദ്യതയും ഒക്കെ മാധ്യമങ്ങളും സാങ്കേതികവിദ്യകളും അടക്കിഭരിച്ചുക്കൊണ്ടിരിക്കുന്നു. ശരിയേത് എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമാണ്. എനിക്ക് എന്റെ സ്കൂൾ കാലഘട്ടം വളരെ ആസ്വാദ്യകരമായിട്ടാണ് തോന്നുന്നത്. എന്നാൽ ഇന്ന് വിദ്യാലയത്തിന്റെ നല്ല മുഖങ്ങൾ മായിക്കുന്ന വിധത്തിൽ കളങ്കങ്ങൾ കുട്ടികൾ സൃഷ്ടിക്കുന്നുണ്ട്. മയക്കുമരുന്ന്, പുകയില ഉല്പന്നങ്ങൾ മുതലായ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന കുട്ടികൾ വിദ്യാലയത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതോടൊപ്പം തങ്ങളുടെ തന്നെ ജീവിതമാണ് നശിപ്പിക്കുന്നത്. ജീവിതത്തിന്റെ അല്ലലുകൾ അറിയിക്കാതെ മക്കളെ വളർത്തുന്ന നമ്മുടെ സ്നേഹംനിറഞ്ഞ മാതാപിതാക്കളുടെ സ്വപ്നങ്ങളാണ് തകരുന്നത്. അതുവഴി ഒരു തലമുറയുടെ തന്നെ ജീവിതമാണ് തകരുന്നത്.

'ഒരാൾ ശുദ്ധമായാൽ അയാളുടെ പരിസരവും ശുദ്ധമാവും' എന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം. സ്കൂൾജീവിത്തിന്റെ ആസ്വാദ്യത അനുഭവിച്ച് അതിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ടുകൊണ്ട് ദൈവം നൽകിയ ഈ ജീവിതം നേരായ മാർഗ്ഗത്തിലൂടെ നയിക്കാൻ ജഗദീശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ. നാടിനും വീടിനും നന്മ പ്രദാനം ചെയ്യുന്ന ഒരു നല്ല ജീവിതം നയിക്കുവാൻ സ്കൂൾ ജീവിതം ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു.

                                                                     ഷിബിൻ ഷാജി IXB

മലയാളം

ഒന്നുമുതൽ 
പത്ത് വരെ എന്നെ 
കത്തും കവിതയും 
ആസ്വാദനക്കുറിപ്പു
മെഴുതിയെന്നും
ജയിപ്പിച്ചതീ വിഷയം 

ഇംഗ്ലീഷ്

സത്യത്തിലിപ്പോഴും
ഞെട്ടുിക്കുന്നിണ്ടെന്നെയീ വിഷയം
ഞാൻ - സ്നേഹം - നിന്നെ
യെന്നെഴുതി 
നിന്നെ ഞാൻ സ്നേഹിക്കുന്നു 
എന്നെന്നെ പഠിപ്പിച്ചതീ വിഷയം.

ഹിന്ദി

ബംഗാളിയോടു
പറയാനൊരിത്തിരി
ഭാഷ
അതിനായി‍   ഞാനീ ഹിന്ദി 
 പഠിക്കുന്നു
 ഇപ്പോഴും

രസതന്ത്രം

എന്നമ്മ വിളമ്പിയ
സദ്യതൻ സ്വാദ്
ഏറിയതിൻ കാരണമതിലമ്മ
കലർത്തിയ
സ്‌നേഹമാണെങ്കിലും
അതിനു പിന്നിലും
ഉണ്ടൊരു തന്ത്രം

കണക്ക്

കൂട്ടലും കുറക്കലും 
ഗണിക്കലുമായ് 
കാലമേറെയായെങ്കിലും
എന്നെയെന്നും  
തല്ലുക്കൊള്ളിക്കാനൊരു വിഷയം.


ഊർജ്ജതന്ത്രം

ഞാനെറിഞ്ഞ കല്ലെൻ
സഹപാഠിതൻ
തലയിൽ
വീണുവെങ്കിലും
നമ്മൾ
വിക്ഷേപിച്ചൊരു
ഉപഗ്രഹമെൻ
തലയിൽ
പതിക്കാത്തതിൻ
കാരണം
ഫിസിക്‌സിലാണെന്നെനിക്കറിയാം
സത്യം....

സാമുഹ്യശാസ്‌ത്രം

ഭൂമി ശാസ്‌ത്രമെനിക്കിഷ്‌ടമെങ്കിലും
ചരിത്രം മടുപ്പിക്കുന്നെന്നെ
എന്തിനോ
ഭരിക്കുന്ന‌വന്റെ
ചരിത്രമൊരിക്കലും
സത്യത്തിന്റെ
ചരിത്രമാകില്ല
നിശ്ച‍യം


                                              സിബി സെബാസ്റ്റ്യൻ XB