ജി എം എൽ പി എസ് എരഞ്ഞിക്കോട് ‍‍/അക്ഷരവൃക്ഷം/ രാമു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
രാമു പഠിച്ച പാഠം

രാമൂ എഴുന്നേൽക്കൂ.........
അമ്മയുടെ വിളി കേട്ട് രാമു ചാടി എഴുന്നേറ്റു. മണി പത്താകാറായി. രാമുവിന് നന്നായി വിശക്കുന്നുണ്ടായിരുന്നു. അവൻ അമ്മ കാണാതെ അടുക്കളയിൽ കയറി. ബ്രഡും ജാമും കഴിച്ചു. സ്കൂൾ ഇല്ലാത്തതിനാൽ അവൻ ഇടക്കിടക്ക് ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. ഒരു ദിവസം രാത്രി ഉറങ്ങാൻ കിടന്ന പ്പോൾ അവന് ഉറക്കം വന്നതേയില്ല. കരച്ചിൽ വന്നു. പല്ല് വേദനിക്കുന്നു. അമ്മേ ....... അവൻ നിലവിളിച്ചു. എണീക്ക് നമുക്ക് ആശുപത്രിയിൽ പോകാം. പല്ല് ആകെ കേടായിരിക്കുന്നല്ലോ. ഡോക്ടർ പറഞ്ഞു. രണ്ടുനേരവും പല്ല് തേക്കാറില്ല അല്ലേ? രാമു ക്കുറ്റബോധം കൊണ്ട് തല താഴ്ത്തി. എന്നോട് ക്ഷമിക്കണം ഡോക്ടർ. ഇനി എന്നും രാവിലെയും കിടക്കുന്നതിനു മുമ്പും ഞാൻ പല്ല് തേക്കും. ഡോക്ടർ അവർക്ക് മരുന്ന് കുറിച്ചു നൽകി. നീ ചെറിയ കുട്ടിയല്ലേ ഈ പല്ല് പറിഞ്ഞു പോവുമോൾ പുതിയ നല്ല പല്ല് വരും. രാമു സങ്കടപ്പെ ടേണ്ട. ഡോക്ടർ അവനെ ആശ്വസിപ്പിച്ചു. അവർ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.

                     

അജയ് പി
2 B 4 എ ജി എം എൽ പി എസ് എരഞ്ഞിക്കോട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ