സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗങ്ങൾ രോഗങ്ങൾ
വൈറസു രോഗങ്ങൾ
ഭീതിയൊടീ ജനക്കൂട്ട-
ങ്ങൾ നിത്യവും.
പായുന്നു പരതുന്നു
വെപ്രാളപ്പെട്ടെന്നും
മാനുഷ ലോകത്തെ
കാർന്നുതിന്നുന്നു.
പ്രതിരോതമാവശ്യമാ-
ണെത്രയും വേഗം
രോഗങ്ങളെ ചെറുത്തു
നിർത്തുവാനെന്നും.
കൈകളും ദേഹവും
ശുദ്ധമാക്കീടുകിൽ
വൈറസ്സിനെ കൊന്നു
ചാമ്പലാക്കാം.
ഹസ്തദാനം മുതൽ
സൂക്ഷിച്ചുകൊൾകെന്നും
മാന്യമായ അകലം പാലിച്ചിടാം.
ഇനിയുമൊരു രോഗം
വന്നു കൂടാ ഈ
ലോകത്തിൽ നിത്യം
സുരക്ഷിതമാവുകിൽ.
നല്ലൊരു നാളേക്കായ്
നല്ലൊരു നാടിനു
വേണ്ടി നാം ജാഗ്രതയോടെ
മുന്നേറിടേണം.
അതിജീവിക്കും നമ്മൾ
അതിജീവിക്കും ഈ
വൈറസു രോഗങ്ങൾ പലതിൽ നിന്നും

ആർഷ റോസ്
9 സെന്റ് .ജോസഫ്'സ് എച് എസ അടക്കത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത