ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/അപ്പൂപ്പനും അമ്മൂമ്മയും ഞാവൽമരവും
അപ്പൂപ്പനും അമ്മൂമ്മയും ഞാവൽമരവും
ഒരിക്കൽ ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.അവരുടെ വീടിന് മുന്നിൽ നിറയെ പഴങ്ങളുള്ള ഒരു ഞാവൽമരം ഉണ്ടായിരുന്നു.അത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.ഒരു ദിവസം അപ്പൂപ്പൻ അമ്മൂമ്മയോട് പറഞ്ഞു."ഈ ഞാവൽമരം പഴുത്തു നിൽക്കുന്നതു കാണാൻ എന്തു രസമാണ്.ഇത് പറിക്കാൻ അയൽപക്കത്തെ കുട്ടികൾ വരുമ്പോൾ അവരെ തല്ലിയോടിക്കണം."അമ്മൂമ്മ സമ്മതിച്ചു.അങ്ങനെ രണ്ടു പേരും ഞാവൽമരത്തിന് കാവലിരിക്കാൻ തുടങ്ങി.രാത്രിയിൽ ഞാവൽപ്പഴം തിന്നാൻ വരുന്നത് ഒരു മരപ്പട്ടിയാണെന്ന് അവർക്ക് മനസ്സിലായി.അതിനെ പിടിക്കാൻ എന്താണൊരു വഴിയെന്ന് രണ്ടുപേരും ആലോചിച്ചു.അതിനായി അവർ ഒരു പദ്ധതി തയ്യാറാക്കി.അത് പ്രകാരം രാത്രി അപ്പൂപ്പൻ മരത്തിന്റെ മുകളിലും അമ്മൂമ്മ താഴെ വടിയുമായും കാത്തിരുന്നു.രാത്രി മരപ്പട്ടി വരുമ്പോൾ അപ്പൂപ്പൻ അതിനെ താഴേക്ക് തള്ളിയിടും.അപ്പോൾ അമ്മൂമ്മ അതിനെ വടി കൊണ്ട് അടിച്ചു കൊല്ലും.ഇതായിരുന്നു അവരുടെ പദ്ധതി.പിറ്റേദിവസം രാത്രിയായപ്പോൾ അപ്പൂപ്പൻ മരത്തിനു മുകളിൽ പുതച്ചിരുന്നു.കുറേനേരമായിട്ടും മരപ്പട്ടി വന്നില്ല.അപ്പൂപ്പൻ അവിടെയിരുന്ന് ഉറങ്ങിപ്പോയി.കുറച്ചു കഴിഞ്ഞപ്പോൾ അപ്പൂപ്പൻ മരത്തിൽ നിന്നും താഴേക്ക് വീണു.വീണത് മരപ്പട്ടിയാണെന്ന് കരുതി അമ്മൂമ്മ വടിയെടുത്ത് അപ്പൂപ്പനെ അടിയോടടി.അടികൊണ്ട് ബോധം പോയ അപ്പൂപ്പനെ കണ്ടപ്പോൾ അമ്മൂമ്മയ്ക്ക് വളരെ വിഷമമായി.അതിനുശേഷം അവർ കുട്ടികൾക്ക് ഞാവൽപ്പഴം കൊടുക്കാൻ തുടങ്ങി.കുട്ടികളെല്ലാം അവരുടെ കൂട്ടുകാരായി മാറി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ