ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/കിണറ്റിലെ വെള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
കിണറ്റിലെ വെള്ളം

കടുത്ത വരൾച്ച. നാട്ടിലെ കുളങ്ങളൊക്കെ വറ്റിവരണ്ടു. രാമുവും നന്ദുവും തങ്ങളുടെ കൃഷിയിടത്തിലേയ്ക്ക് വെള്ളം കിട്ടാതെ ബുദ്ധിമുട്ടി. കൃഷി നശിക്കാതിരിക്കാൻ ഇനി എന്തു ചെയ്യും? തങ്ങളുടെ കൃഷിയിടത്തിൽ ഒരു കിണർ കുഴിക്കാൻ അവർ തീരുമാനിച്ചു. സൗകര്യപ്രദമായ ഒരു സ്ഥലം കണ്ടെത്തി രാമുവും നന്ദുവും അവിടെ കിണർ കുഴിച്ചു തുടങ്ങി. ദിവസങ്ങൾ പലതു കഴിഞ്ഞു. ആഴം വളരെ കൂടി. വെള്ളം മാത്രം കിട്ടിയില്ല. അവർ കിണർ കുഴിക്കുന്ന വിവരം നാട്ടിൽ എല്ലാവരും അറിഞ്ഞു. കിണർ കാണാനെത്തിയ പലരും പല അഭിപ്രായങ്ങളും പറഞ്ഞു. വെള്ളം കിട്ടാത്തതു കൊണ്ട് മറ്റൊരു കിണർ കുഴിക്കാൻ ചിലർ അഭിപ്രായപ്പെട്ടു. അങ്ങനെ പലരുടേയും അഭിപ്രായം കേട്ട് മൂന്ന് കിണർ കുഴിച്ചു. കഷ്ടം! ഒന്നിൽപോലും വെള്ളം കിട്ടിയില്ല. വെള്ളം കിട്ടാതെ തങ്ങളുടെ കൃഷി നശിക്കുന്നതോർത്ത് ഒരു മരത്തണലിൽ അവർ തളർന്നിരുന്നു. അപ്പോൾ അവരുടെ അദ്ധ്യാപകൻ ആ വഴി വന്നു. നടന്നതെല്ലാം അവർ അദ്ധ്യാപകനോട് പറഞ്ഞു: "മൂന്നു കിണർ കുഴിക്കുന്നതിനു പകരം ഒരുകിണർ തന്നെ കുറച്ചു കൂടി ആഴത്തിൽ കുഴിച്ചിരുന്നെങ്കിൽ ഇഷ്ടം പോലെ വെള്ളം കിട്ടുമായിരുന്നല്ലോ " എന്ന് അദ്ധ്യാപകൻ അഭിപ്രായപ്പെട്ടു. അതു പോലെ അവർ ചെയ്തു. അവർക്ക് ഇഷ്ടം പോലെ വെള്ളം കിട്ടി. അവർ തങ്ങളുടെ അദ്ധ്യാപകനെ നന്ദിപൂർവം ഓർത്തു.

രശ്മി ശ്രീകുമാർ
8 D ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ