ഇനിയെങ്കിലും കരുതലോടെ. . . . . . .
മനുഷ്യൻെറ ഇടപെടലുകളാണ് പ്രകൃതിയെ മാറ്റിമറിക്കുന്നത്. തണൽ തരുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റിയും പാടശേഖരങ്ങൾ നികത്തിയും പാറപൊട്ടിച്ചും കുന്നിടിച്ചു വീഴ്ത്തിയും അവൻ പ്രകൃതിയെ കീഴടക്കിയപ്പോൾ വെളളപ്പൊക്കമായും ഉരുൾപൊട്ടലായും നിപയായും ഇപ്പോഴിതാ കൊറോണയായും മനുഷ്യനെ പ്രകൃതി കീഴടക്കിയിരിക്കുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചപ്പുചവറുകളും വലിച്ചെറിഞ്ഞ് പരിസരവും ജലാശയങ്ങളും മലിനമാക്കുന്നു. മനുഷ്യൻെറ അത്യാഗ്രഹമാണ് എല്ലാത്തിനും കാരണം. ഇതിൻെറ പരിണിതഫലം അനുഭവിക്കുന്നതോ, ഈ ലോകം മുഴുവനുമാണ്. ഇനിയെങ്കിലും ഇത്തരത്തിലുളള പ്രവർത്തനങ്ങളിൽ നിന്ന് മനുഷ്യൻ പിൻവാങ്ങി പ്രകൃതിയെ സംരക്ഷിച്ചേ പറ്റൂൂ.......
അതിനായി നമുക്ക് കൈ കോർക്കാം.......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|