കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

5000 ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി പ്രവർത്തിക്കുന്നു. ജൂൺ 19 വായനാവാരത്തോടനുബന്ധിച്ച് ലൈബ്രറിയിൽ പുസ്തക പ്രദർശനം നടത്തുകയുണ്ടായി. വായനാവാരത്തിൽ തന്നെ 5 -10 വരെയുള്ള എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ക്ലാസ്സ് ടീച്ചറുടെ സഹായത്തോടെ ക്ലാസ്സ് അടിസ്ഥാനത്തിലാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.കൂടാതെ അധികമായി പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് എല്ലാ വ്യാഴാഴ്ചയും ലൈബ്രറിയിൽ നേരിട്ടെത്തി ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഉണ്ട്. മാത്രമല്ല ലൈബ്രറിയോടുചേർന്ന് ധാരാളം ചെറിയ കഥകളും ദിനപത്രങ്ങളും ഉള്ള ഒരു റീഡിംഗ് റൂമും വളരെ നല്ല നിലയിൽ പ്രവർത്തിയ്ക്കുന്നുണ്ട്.