മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/സമർത്ഥനായ വിദ്യാർത്ഥി

Schoolwiki സംരംഭത്തിൽ നിന്ന്
സമർത്ഥനായ വിദ്യാർത്ഥി

രാജു അഞ്ചാം ക്ലാസിൽ പഠിക്കുന്ന അതിസമർത്ഥനായ വിദ്യാർത്ഥിയാണ്.തികഞ്ഞ അച്ചടക്കം, അനുസരണ, വിനയം, കൃത്യനിഷ്ഠ, സമയനിഷ്ഠ, എന്നിവ രാജുവിൻ്റെ ഗുണങ്ങളിൽ ചിലതു മാത്രം. അതു കൊണ്ടു തന്നെ ക്ലാസിലെ മറ്റുള്ളവരെല്ലാം തന്നെ വളരെ അസൂയയോടെയാണ് രാജുവിനെ നോക്കിക്കാണുന്നത്. സ്കൂളിലെ അസംബ്ലിയിലെ പ്രാർത്ഥനയ്ക്കു മുമ്പുതന്നെ എല്ലാവരും അസംബ്ലിയിൽ ഹാജരാകണമെന്നത് ക്ലാസ് ടീച്ചർക്ക് നിർബന്ധമുള്ള കാര്യമാണ്. ഹാജരാകാത്തതിന് മതിയായ കാരണമില്ലെങ്കിൽ കഠിനമായ ചൂരൽപ്രയോഗമായിരുന്നു ശിക്ഷ.ഒരു ദിവസം രാജു അസംബ്ലിയിൽ ഹാജരാവാതിരുന്നത് ക്ലാസ് ടീച്ചർ വന്നപ്പോൾ തന്നെ ലീഡർ ക്ലാസ് ടീച്ചറെ അറിയിച്ചു.രാജുവിനെ തല്ലുന്നത് കാണാൻ എല്ലാ വിദ്യാർത്ഥികളും ഉള്ളിൽ ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ്. അവർക്കെല്ലാം രാജുവിനോട് അസൂയയാണല്ലോ.

ടീച്ചർ: രാജു .. ഇങ്ങോട്ട് വരൂ ...(രാജു വിനയത്തോടെ ടീച്ചറുടെ അടുത്തേയ്ക്കു ചെല്ലുന്നു.)

ടീച്ചർ: ഇന്നത്തെ അസംബ്ലിയിൽ രാജു ഹാജരായോ?

രാജു: ഇല്ല സാർ.

ടീച്ചർ: രാജു എന്താണ് വരാൻ താമസിച്ചത്.

രാജു: ഞാൻ സമയത്തു തന്നെയാണ് സാർ ...ക്ലാസിൽ എത്തിയത്.

ടീച്ചർ: പിന്നെ എന്തുകൊണ്ടാണ് അസംബ്ലിയിൽ ഹാജരാകാതിരുന്നത്.

രാജു: സാർ.. ഞാൻ ക്ലാസിൽ എത്തിയപ്പോൾ എല്ലാവരും അസംബ്ലിക്ക് പോയിരുന്നു.പക്ഷെ ക്ലാസ് റൂം അടിച്ചു വാരാതെയാണ് കിടന്നത്.ഇന്ന് ആയ വന്നില്ല എന്നു തോന്നുന്നു. ഞാൻ ക്ലാസ് റൂം അടിച്ചുവാരി വേസ്റ്റ് എല്ലാം ഡസ്റ്റ് ബിന്നിലിട്ടു. ശേഷം ഡസ്കിലേയും ബഞ്ചിലേയും പൊടി തട്ടി വൃത്തിയാക്കിയതുകൊണ്ടാണ് അസംബ്ലിയിൽ പങ്കെടുക്കാൻ പറ്റാതെ പോയത്. സാർ തന്നെയാണ് ഞങ്ങളെ cleanliness is better than Godliness ( ശുചിത്വമാണ് ദൈവികത്തേക്കാൾ ശ്രേഷ്ഠം) എന്നു പഠിപ്പിച്ചത്. ഞാൻ അത് പ്രായോഗികമാക്കി എന്നേയുള്ളു. ഞാൻ അസംബ്ലിയിൽ ഹാജരാകാതിരുന്നത് തെറ്റായിരുന്നു എങ്കിൽ സാർ എന്നെ ശിക്ഷിച്ചോളൂ..

ടീച്ചർ: രാജുവിനെ ആശ്ലേഷിച്ചു കൊണ്ട് ) രാജു ചെയ്തത് ഒരു പുണ്യ പ്രവർത്തിയാണ്.രാജുവിനെ എല്ലാ വിദ്യാർത്ഥികളും മാതൃകയാക്കേണ്ടതാണ്‌. ആയ വരാതിരുന്നതുകൊണ്ട് നിങ്ങൾ എല്ലാവരും ചേർന്ന് ക്ലാസ് റൂം വൃത്തിയാക്കേണ്ടതായിരുന്നു. കാരണം നിങ്ങൾ തന്നെയാണ് ക്ലാസ് റൂം വൃത്തികേടാക്കിയതും. ആ ജോലിയാണ് രാജു ആരും ആവശ്യപ്പെടാതെ തന്നെ ഒറ്റയ്ക്കു ചെയ്തത്. തീർച്ചയായും ഒരു ദിവസം രാജു നമ്മുടെ രാജ്യത്തിന് അഭിമനിക്കത്തക്ക രീതിയിൽ ഒരു വ്യക്തിയായിത്തീരുക തന്നെ ചെയ്യും. ഞാൻ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു രാജു. മന:ശുദ്ധിയുണ്ടെങ്കിൽ മാത്രമേ സ്വന്തം ശരീരവും ചുറ്റുവട്ടങ്ങളും വൃത്തിയാക്കി സൂക്ഷിക്കുവാൻ ഒരാൾക്ക് ആവുകയുള്ളു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസും ഉണ്ടാവൂ. ആരോഗ്യമുള്ള മനസുണ്ടെങ്കിലേ പഠിച്ച വിദ്യകൊണ്ട് സമൂഹത്തിന് ഗുണമുണ്ടാവുകയുള്ളൂ.രാജുവിന് യഥാസ്ഥാനത്ത് പോയിരിക്കാം.

(രാജു ടീച്ചറിൻ്റെ കാൽതൊട്ട് വന്ദിക്കുന്നു.... )

കൃഷ്ണവേണി സി എ
5D മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ