രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം

മുള്ളൻകൊല്ലി.സെൻ്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലിലെ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന IT@ Home എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലാപ്പ്ടോപ്പ്, പ്രൊജക്റ്റർ, തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ പാഠങ്ങളാണ് പല ദിവസങ്ങളിലായി രക്ഷിതാക്കളെ പഠിപ്പിക്കുന്നത്. വിവര സാങ്കേതിക വിദ്യയിൽ വിദഗ്ധരായ നല്ലപാഠം വിദ്യാർത്ഥികളാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. ഈ പാഠ്യ വർഷം  എല്ലാ രക്ഷിതാക്കളും അടിസ്ഥാന വിവര സാങ്കേതിക വിദ്യകളിൽ നൈപുണ്യം ഉള്ളവരാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനധ്യാപകൻ ജോൺസൺ കെ.ജി.പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപിക റാണി.പി.സി.,നല്ലപാഠം വിദ്യാർത്ഥി കോ ഓർഡിനേറ്റേഴ്സ്  അലൻ ഷിജു, ആൻട്രീസ ജോസ്, അധ്യാപക കോ-ഓർഡിനേറ്റേഴ്സ് ആൻറണി എം.എം., ധന്യ സഖറിയാസ്, അധ്യാപകരായ സി.രാഗിൻ ജോർജ്, സി.അൻസ, രക്ഷകർതൃസമിതി പ്രസിഡൻറ് നോബി പള്ളിത്തറ എന്നിവർ നേതൃത്വം നൽകി.


വിദ്യാകരണം പദ്ധതി: ലാപ്ടോപ്പ് വിതരണം


സെന്റ് തോമസ് എ യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും, കൈറ്റും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായുള്ള ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാ.ജോസ് തേക്കിനാടി നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജി സ്വാഗതം ആശംസിച്ച യോഗത്തിന് വാർഡ് മെമ്പർ ശ്രീമതി മഞ്ജു ഷാജി അധ്യക്ഷത വഹിച്ചു. എസ് ടി പ്രൊമോട്ടർ വിജയൻ, സ്കൂൾ ഐ.ടി കോർഡിനേറ്റർ ധന്യ സഖറിയാസ് എന്നിവർ ആശംസകൾ അറിയിച്ചു. 46 ലാപ്ടോപ്പുകൾ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ആവശ്യമായ ഐ.ടി പരിശീലനവും ധന്യ ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകർ നൽകി.


2018 - 19 അദ്ധ്യയനവർഷം

ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി ഡിഫില ടീച്ചറെ പി.ടി.എ നിയമിച്ചിട്ടുണ്ട്. കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട 'കളിപ്പെട്ടി 'എന്ന കമ്പ്യുട്ടർ പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 അധ്യാപകർ പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.

2018 - 19 അദ്ധ്യയനവർഷത്തിൽ ഐ.ടി ക്ലബിന്റെ ഭാരവാഹികളായി ദീപക് സിറിയക്, അലോണ, അഞ്ജലി കെ.എസ് എന്നിവരെ തിരഞ്ഞെടുത്തു. അതാത് ക്ലാസ്സിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം വളരെ ഭംഗിയായി മുമ്പോട്ടുപോകുന്നു