ശുചിത്വം
നമുക്കേവർക്കുമറിയാം വിലമതിക്കാനാകാത്ത സമ്പത്താണ് ആരോഗ്യം. ആരോഗ്യത്തോടെ ജീവിക്കാനും വാർദ്ധക്യം വരെ ആരോഗ്യം നിലനിർത്താനും നാമേവരും ശുചിത്വശീലങ്ങൾ പാലിച്ചേ മതിയാകൂ. ജേക്കബ് ബർഗ് ഹാർട്ടിന്റെ അഭിപ്രായത്തിൽ സാമൂഹികപരിപൂർണ്ണതയെ കുറിച്ചുള്ള നമ്മുടെ ആധുനിക സങ്കൽപ്പത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് ശുചിത്വം. ശുചിത്വം ദൈവഭക്തിക്കടുത്താണ് എന്ന പഴഞ്ചൊല്ല് ഏറെ പ്രസക്തമാണ്. ചുരുക്കിപ്പറഞ്ഞാൽഅഴുക്ക്, മാലിന്ന്യങ്ങൾ, ചവറ്റുകുട്ടകൾ എന്നിവയിൽ നിന്നും ശുദ്ധവും സമൃദ്ധവുമായിരിക്കുന്നതിന്റെ അമൂർത്തമായ അവസ്ഥയാണ് ശുചിത്വം.
ശുചിത്വത്തെ പ്രധാനമായും രണ്ടാക്കിത്തിരിക്കാം.ഒന്ന് വ്യക്തിശുചിത്വം, രണ്ട് പരിസര ശുചിത്വം. വ്യക്തിശുചിത്വമെന്നാൽ ദിവസവും രണ്ടുനേരവും ശുദ്ധവെള്ളത്തിൽ കുളിക്കണം. ദിവസവും പല്ല് ,നാവ് മുതലായവ വൃത്തിയാക്കുക.വൃത്തിഹീനമായ വസ്ത്രങ്ങൾ ധരിക്കരുത്. ശൗചാലയത്തിൽ മാത്രം മലമൂത്രവിസർജ്ജനം നടത്തുക. കൃത്യമായ ഇടവേളകളിൽ കൈകാലുകളിലെ നഖങ്ങൾ മുറിക്കുക. വൃത്തിയോടെയും വെടിപ്പോടെയും ഭക്ഷണം പാകം ചെയ്യുക. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം. ശരീരികശുചിത്വം പാലിക്കുന്നതിനായി നാം പ്രകൃതിദത്തഉൽപ്പന്നങ്ങൾ ഉപയോഗിച്ചേ മതിയാവൂ. പരിസശുചിത്വമെന്നാൽ ബസ്സ്സ്റ്റാൻറ്, റെയിൽവേസ്റ്റേഷൻ,എന്നിങ്ങനെയുള്ള ഇടങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക. വീടുകളിലായാലും, പൊതഇടങ്ങളിലായാലും, നിർബന്ധമായും അനാവശ്യ വസ്തുക്കൾ നിക്ഷേപിക്കാനായി ചവറ്റുകുട്ടകൾ സ്ഥാപിക്കണം. പുഴകൾ കുളങ്ങള്, കിണറുകൾ എന്നിവയും ഇവയുടെ ചുറ്റുപാടും വൃത്തിയാക്കി സൂക്ഷിക്കണം. ദൈന്യംദിനജീവിതത്തിൽ നമ്മുടെ പേഴ്സിലോ, പോക്കറ്റിലോ സൂക്ഷിക്കുന്നടിക്കററുകൾ, കടലാസ് ബില്ലുകൾ മുതലായവ അലക്ഷ്യമായി വലിച്ചെറിയരുത്. ചുരുക്കിപ്പറഞ്ഞാൽ ശുചിത്വത്തിന്റെ സഹായത്തോടെ നമ്മുടെ ശാരീരികവും മാനനസികവുമായ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. അത് നമുക്ക് നല്ല അനുഭവം നൽകും. ശരീരവും ആത്മാവും ശുദ്ധവും സമാധാനപരവുമായ് സൂക്ഷിക്കുന്നതിലൂടെ ഒരുനല്ല വ്യക്തിത്വത്തിന് കാരണമാകുന്നു. ബാഹ്യ- ആന്തരിക വൃത്തി മികച്ച വ്യക്തിത്വം പ്രധാന്യം ചെയ്യുന്നു. വിദ്യാർത്ഥികളായ നാം അറിവുനേടുന്നതിലുപരി ചില നല്ലഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യശീലങ്ങൾ. വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കുക. നമ്മുടെ രാഷ്ട്രപിതാവാ ഗാന്ധിജി പറഞ്ഞതുപോലെ ഗ്രാമങ്ങളിലെ ത്രിദോഷങ്ങളിലൊന്നാണ് സാമൂഹികശുചിത്വമില്ലായ്മ. ചുരുക്കത്തിൽ ആരോഗ്യമുള്ള ഒരു തലമുറക്കുമാത്രമേ സമ്പന്നമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുവാൻ സാധിക്കുകയുള്ളൂ. ഒരുനാണയത്തിന്റെ രണ്ടുവശങ്ങൾ എന്നപോലെ ആരോഗ്യവും ശുചിത്വവും പരസ്പരം പൂരകങ്ങളാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|