എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/കേരളം കരയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
‌കേരളം കരയുന്നു

വർത്തമാനത്തിന്റെ വാർത്തകളിൽ നിന്നും
വന സർപ്പം വാഴുന്ന കേരളം കണ്ടു ഞാൻ
കാസർഗോഡു മുതൽ കന്യാകുമാരി വരെ
കന്യാത്വം നഷ്ടപ്പെട്ടു കരയുന്നു കേരളം.

ഇന്നത്തെ കേരളമെത്ര വിരൂപമാ-
ണി തലമുറയെന്തേ യിങ്ങനെയായ്
ഇവിടുണ്ടോ നീതിയും ന്യായപ്രമാണവും
നിയമത്തെ യാർക്കും ഭയമില്ലാതായ്

നിറയുന്നു കുറ്റകൃത്യത്തിന്റെ കൂമ്പാരം
കുറ്റവാളിക്കിന്ന് ജയിലുമില്ല
പെണ്ണെന്നു കേട്ടാൽ പേരു മറക്കുന്ന
കേരളം നാരിക്ക് നരകതുല്യം
അമ്മയും പെങ്ങളും ഭാര്യയുമിവിടൊരു
സുഖഭോഗ ദായക ബലിമൃഗങ്ങൾ

സർവപാപത്തിനും പരിഹാരം കാണുവാൻ
കാലമൊരുക്കുമോ കുമ്പസാരക്കൂട്?
എന്നെങ്കിലുമെന്റെ കൊച്ചു കേരളം
ദൈവത്തിന്റെ നാടായി മാറീടുമോ
 

സ്നേഹ ബിനോജ്
5 A എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത