ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/ ആരോഗ്യ സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ സംരക്ഷണം

"ആരോഗ്യമാണ് മനുഷ്യന്റെ സമ്പത്ത് "ഒരു വ്യക്തിയെ സ്വാധിനിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് ആരോഗ്യം.മാറ്റത്തിൽ നിന്നും മാറ്റത്തിലേക്ക് പറന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ആരോഗ്യ സംരക്ഷണം എന്നത് പ്രധാനപ്പെട്ട ഒരു വിഷയമാണ്.

ഇന്നത്തെ നമ്മുടെ ജീവിതരീതികൾ പഴയകാലങ്ങളിൽനിന്നും ഒരുപാട് മാറിയിരിക്കുന്നു പ്രത്യേകിച്ചും നമ്മുടെ ഭക്ഷണരീതികൾ. ഫാസ്റ്റ്ഫുഡ് സംസ്കാരത്തിന്റെ വക്താക്കളായി മലയാളികൾ മാറിയിരിക്കുന്നു. ഇതിൻറെയെല്ലാം ദോഷഫലങ്ങൾ നിരവധിയാണ്. യുവത്വത്തിന്റെ ആരംഭ ദശയിൽ തന്നെ പ്രമേഹം, കൊളസ്‌ട്രോൾ എന്നീ രോഗങ്ങളും അമിതവണ്ണം എന്നിവക്കെല്ലാം നമ്മൾ അടിമപ്പെടുന്നു.

ഇത്തരം രോഗങ്ങളിൽനിന്നും രക്ഷനേടുന്നതിനും ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനും ഇത്തരം ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. പോക്ഷകമൂല്യമുള്ള ഭക്ഷണങ്ങൾ കഴിക്കാനും വെള്ളം ധാരാളം കുടിക്കാനും ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്താനും വ്യായാമം ശീലമാക്കാനും നമ്മൾ ശ്രമിക്കണം.

പ്രതിരോധമാണ് പ്രതിവിധിയേക്കാൾ മെച്ചം രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ ശ്രദ്ധിക്കുന്നതാണ്.നല്ല ശുചിത്വം പാലിച്ചു ആരോഗ്യത്തെ കാത്തുസൂക്ഷിക്കണം.ആരോഗ്യകരമായ മനസ്സും ശരീരവും ഉള്ള ഒരു ഭാവിക്കായി നമ്മുക്കെല്ലാവർക്കും കൈകോർക്കാം.

നിഹാൽ കെ.വി
4 A ജി.എം.എൽ.പി.എസ് ചമ്മന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം