ആലിലപോലെ വിറക്കുന്നു നാമിതാ
രോഗത്തിൻ പേരുകൾ കേട്ടിടുമ്പോൾ
ആകാശം മുട്ടെ വളരുന്നു രോഗങ്ങൾ
രോഗത്തിൻ പേരുകൾ തേടിനാം ഗമിക്കവേ
രോഗങ്ങൾ പലതുണ്ട് നാമിന്നറിയുന്നുണ്ടാ
രോഗത്തിൻ മുക്തിക്കായി നാം വലഞ്ഞിടുന്നു
നാം ചെയ്യും പ്രവർത്തിതൻ
മുൾക്കിരീടവും ചുമന്നു നാമീ
ധരിത്രിയിൽ ഉല്ലാസ യാത്രയാകവേ
രോഗത്തിൻ ചിറകുകൾ അന്യർക്കും നാം നൽകി
അന്യനെക്കൂടി ദുരിതത്തിലാഴ്ത്താവേ
ഒന്നുനാമോർത്തില്ല നമ്മൾതൻവിത്തുകൾ
എങ്ങിനെയെന്നറിഞ്ഞീലയല്ലോ
ആതുര കേന്ദ്രങ്ങളലഞ്ഞിട്ടു കിതക്കുന്നു
ദൈവമായി കരുതുന്ന ആതുരസേവകരു -
മെത്തിയെൻ കരങ്ങളിൽ സ്പർശിച്ചീടുന്നു
കാണുന്നു ഞാനാ ദൈവത്തെകണ്മുന്നിൽ
ആശ്രയമവരെന്നറിഞ്ഞിടുന്നു