കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/അപ്പൂപ്പൻ താടി

അപ്പൂപ്പൻ താടി


സൂര്യനുദിച്ചു. മൂടൽ മഞ്ഞിലും സൂര്യകിരണങ്ങൾ എല്ലായിടത്തും വ്യാപിച്ചു. സൂര്യരശ്മികൾ പലരുടെയും ഉറക്കം കളഞ്ഞു. പക്ഷേ കട്ടിലിൽ മലർന്നു കിടന്ന കിങ്ങിണിയുടെ ഉറക്കത്തിനു മുന്നിൽ സൂര്യൻ പോലും തോറ്റു. പൂവൻ കോഴി കൂവി കൊണ്ടിരുന്നു. അതൊന്നും കിങ്ങിണിയുടെ മുൻപിൽ ഏറ്റില്ല. പക്ഷേ അധികനേരം കിങ്ങിണിക്ക് പിടിച്ചുനിൽക്കാനായില്ല. കിങ്ങിണി ഒരു വലിയ കോട്ടുവായോടു കൂടി എഴുന്നേറ്റു. അവൾ മുഖം കഴുകി വരാന്തയിലേക്ക് നടന്നു. അപ്പോഴാണ് അമ്മൂമ്മ മഞ്ഞൾ ഉണക്കാൻ ഇട്ടത് കണ്ടത്. കൂടെ അച്ഛനും ഉണ്ട്. അവളും അവരെ സഹായിച്ചു. അപ്പോഴാണ് അത് അവൾ ശ്രദ്ധിച്ചത്. " ഹായ് അപ്പൂപ്പൻ താടി! പിന്നെയും അതാ പിന്നെയും ". അവൾ ഓരോ അപ്പൂപ്പൻതാടികളും കയ്യിൽ ഒതുക്കാൻ ശ്രമിച്ചു. മൂടൽമഞ്ഞിൽ നിന്ന് ഉതിരുന്ന അപ്പൂപ്പൻ താടിയെ കണ്ടുപിടിക്കാൻ വളരെ പ്രയാസമാണ്. അവൾ മുന്നോട്ടു നടന്നു. പെട്ടെന്നാണ് സുബൈദ അമ്മായിയുടെ ശബ്ദം. "കിങ്ങിണി  നീ  കൊറോണയെ കുറിച്ച് കേട്ടിട്ടില്ലേ? വീട്ടിൽ  നിന്നും  പുറത്ത്  ഇറങ്ങിയാൽ അത്  നമുക്കും  പകരും. "കിങ്ങിണി ഞെട്ടി.  "അയ്യോ ഞാൻ ഇത് എവിടെയാ? " അവൾ പേടിച്ച് വീട്ടിലേക്കോടി.?"എന്നെ കൊറോണ പിടിച്ചു എന്നെ കൊറോണ പിടിച്ചു എനിക്ക് പേടിയാവുന്നു." മുത്തശ്ശിയും അമ്മയും അവളുടെ അടുത്ത് ഓടിയെത്തി. "ഓഹോ അപ്പൊ അതാണ് കാര്യം അല്ലേ കൊറോണയെ ഇല്ലാതാക്കാനുള്ള സൂത്രം  നിനക്കറിയില്ലേ കിങ്ങിണി?  " അമ്മ ചോദിച്ചു. "ഉം രണ്ട് കൈയിലും സോപ്പ് തേച്ച് 20 സെക്കന്റോളം കൈ വൃത്തിയിൽ കഴുകണം. " വെറുതെ കഴുകരുത് കൈ ഇങ്ങനെ കഴുകണം. " അമ്മ അവളുടെ കുഞ്ഞു കൈകൾ സോപ്പു തേച്ച് വൃത്തിയായി കഴുകി. എന്നിട്ടും കിങ്ങിണിക്ക് പേടി മാറിയില്ല. അവൾ അലമുറയിട്ടു കൊണ്ടിരുന്നു. "എന്നെ കൊറോണ പിടിച്ചു എന്നെ കൊറോണ പിടിച്ചു" ഹോ ഈ കുഞ്ഞിനെ കൊണ്ടു തോറ്റു ഇനി എന്തു ചെയ്യും? " അമ്മൂമ്മ പറഞ്ഞു. " ഇവളെ ചൂടുവെള്ളത്തിൽ കുളിപ്പിച്ച് വസ്ത്രം മാറ്റാം". അപ്പോഴേക്കും അവളുടെ അച്ഛൻ നഴ്സായ ആന്റിയെ വിളിച്ചു. അവർ ഫോണിലൂടെ കിങ്ങിണി ധൈര്യം നൽകി. അതോടെ കിങ്ങിണിക്ക് ശ്വാസം  കിട്ടിയത് പോലെയായി. അപ്പോഴാണ് കിങ്ങിണി അത് ഓർത്തത്. അച്ഛൻ പത്രം വായിക്കുമ്പോൾ  തന്നോട് പറയുന്ന ആ വാക്യം. " കൊറോണയെ അകറ്റാൻ വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക. 

അലൻ.വി.എ
6 A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ